Minister Krishnankutty | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ധനവ് വേണ്ടി വരുമെന്നും അതിനിടയില്‍ മഴ പെയ്യുകയാണെങ്കില്‍ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Minister Krishnankutty | സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വൈദ്യുതി തരുന്ന ആളുകളാണ് വില പറയുന്നത്. വൈദ്യുതി നിരക്ക് കൂട്ടണോ എന്ന തീരുമാനം റെഗുലേറ്ററി കമിഷന്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറക്കുമതി കല്‍കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍കാര്‍ നിര്‍ദേശമാണ് നിലവില്‍ 17 പൈസ വര്‍ധിപ്പിക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  Minister Krishnankutty says electricity rates will have to increase further, Thiruvananthapuram, News, Minister Krishnankutty, Electricity Bill, Increased, Rain, Regulatory Commission, Import, Central Govt, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia