Power shortage | കേരളത്തില്‍ വൈദ്യുതി ക്ഷാമമുണ്ടാക്കുന്നത് കപട പരിസ്ഥിതി വാദികളെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടി
May 29, 2023, 22:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കപട പരിസ്ഥിതി വാദികളാണ് കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് കാരണക്കാരെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി. കല്ലിക്കണ്ടി എന്‍എഎം കോളജില്‍ മനേജ്‌മെന്റ് നിര്‍മിച്ച സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനത്തിന് ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും ഉപയോഗിക്കപ്പെടാതെയുള്ള അവസ്ഥ മാറാന്‍ പൊതുജന സമ്മര്‍ദം ഉയര്‍ന്നുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെ പേരില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളില്‍ പലതും ഇല്ലാതാവുകയാണ്. കപട പരിസ്ഥിതിവാദികളുടെ സമരമാണ് ഇതിന് കാരണം.
വൈദ്യുതിയുടെ ആവശ്യകതയില്‍ 25 ശതമാനം മാത്രമാണ് നാം ഉല്‍പാദിപ്പിക്കുന്നത്. ബാക്കി മുഴുവന്‍ പുറത്തു നിന്നു വാങ്ങുകയാണ്. നമുക്ക് ലഭിക്കുന്ന 3000 ടിഎംസി വെള്ളത്തില്‍ 30 ശതമാനമാണ് നാം ഉപയോഗപ്പെടുത്തുന്നത്. ബാക്കി പാഴായിപ്പോകുകയാണ്. ഇതു മുഴുവന്‍ പ്രയോജനപ്പെടുത്തിയാല്‍ കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനും അതുവഴി വ്യവസായ വത്കരണത്തിനും നാടിന്റെ വികസനത്തിനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെപി മോഹനന്‍ എംഎല്‍എ അധ്യക്ഷനായി. കോളജ് കമിറ്റി പ്രസിഡന്റ് അടിയോട്ടില്‍ അഹ് മദ് സുവനീര്‍ പ്രകാശനം നടത്തി. ജനറല്‍ സെക്രടറി പിപിഎ ഹമീദ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപല്‍ ഡോ.ടി മജീഷ് പദ്ധതി വിശദീകരണം നടത്തി. മുന്‍ പ്രിന്‍സിപല്‍മാരായ പ്രൊഫ. എന്‍ കുഞ്ഞഹമ്മദ്, ഡോ. പുത്തൂര്‍ മുസ്തഫ, കോളജ് കമിറ്റി വൈസ് ചെയര്‍മാന്‍ പിപി അബൂബക്കര്‍ പാര്‍കോ, ആര്‍ അബ്ദുല്ല മാസ്റ്റര്‍, പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ എന്‍എ കരീം, കെപി മൂസ ഹാജി, ടി അബുബക്കര്‍, സി എച് മൂസ ഹാജി, ടിപി മുസ്തഫ, പട്ടാടത്തില്‍ ഇസ്മഈല്‍, വി ഹാരിസ്, ഡോ.കെഎം മുഹമ്മദ് ഇസ്മഈല്‍, കെപി നൗശാദ്, അലി കുയ്യാലില്‍, എംപി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അഫ്രുദ്ദീന്‍, സമീര്‍ പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
കോളജ് കാംപസും ക്ലാസ് മുറികളും ഹരിതാഭമാക്കാന്‍ കോളജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡോ. പി ദിലീപിനെയും സോളാര്‍ സംവിധാനം ഒരുക്കിയ ശില്പ ഇലക്ട്രികല്‍സ് പ്രതിനിധി പുരുഷുവിനെയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനത്തിന് ഏറെ സാധ്യതകള്‍ ഉണ്ടായിട്ടും ഉപയോഗിക്കപ്പെടാതെയുള്ള അവസ്ഥ മാറാന്‍ പൊതുജന സമ്മര്‍ദം ഉയര്‍ന്നുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതിയുടെ പേരില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളില്‍ പലതും ഇല്ലാതാവുകയാണ്. കപട പരിസ്ഥിതിവാദികളുടെ സമരമാണ് ഇതിന് കാരണം.
വൈദ്യുതിയുടെ ആവശ്യകതയില്‍ 25 ശതമാനം മാത്രമാണ് നാം ഉല്‍പാദിപ്പിക്കുന്നത്. ബാക്കി മുഴുവന്‍ പുറത്തു നിന്നു വാങ്ങുകയാണ്. നമുക്ക് ലഭിക്കുന്ന 3000 ടിഎംസി വെള്ളത്തില്‍ 30 ശതമാനമാണ് നാം ഉപയോഗപ്പെടുത്തുന്നത്. ബാക്കി പാഴായിപ്പോകുകയാണ്. ഇതു മുഴുവന്‍ പ്രയോജനപ്പെടുത്തിയാല്‍ കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനും അതുവഴി വ്യവസായ വത്കരണത്തിനും നാടിന്റെ വികസനത്തിനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
കോളജ് കാംപസും ക്ലാസ് മുറികളും ഹരിതാഭമാക്കാന്‍ കോളജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡോ. പി ദിലീപിനെയും സോളാര്‍ സംവിധാനം ഒരുക്കിയ ശില്പ ഇലക്ട്രികല്‍സ് പ്രതിനിധി പുരുഷുവിനെയും ചടങ്ങില്‍ ആദരിച്ചു.
Keywords: Minister Krishnan Kutty says hypocritical environmentalists are causing power shortage in Kerala, Kannur, News, Minister, Inauguration, Solar, College, Criticism, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.