K Rajan | ജനകീയ സമിതികള്‍ വിലേജ് ഓഫീസുകളെ അഴിമതി രഹിതമാക്കുമെന്ന് മന്ത്രി കെ രാജന്
Jun 15, 2023, 23:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) പട്ടയമിഷന്റെ ഭാഗമായി വിലേജ് തലത്തില്‍ ആരംഭിച്ച ജനകീയ സമിതികള്‍ വിലേജ് ഓഫിസുകളെ പൂര്‍ണമായും അഴിമതി രഹിതമാക്കാനുള്ള ജനാധിപത്യ സംവിധാനമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. ചിറക്കല്‍, രാമന്തളി സ്മാര്‍ട് വിലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ജൂലൈയില്‍ മണ്ഡലതലയോഗങ്ങള്‍ ചേരുമെന്ന് മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹരായവരെ കണ്ടെത്തി ഡാഷ് ബോര്‍ഡില്‍ ചേര്‍ക്കാനും ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും ചേരുന്ന വിലേജ് തല ജനകീയ സമിതികളില്‍ പങ്കാളികളാകേണ്ട പൊതു പ്രവര്‍ത്തകര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. വിലേജ് ഓഫീസര്‍ കണ്‍വീനറായ ജനകീയ സമിതികളില്‍ അതത് മണ്ഡലം എം എല്‍ എ മാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സര്‍കാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക.
കെ വി സുമേഷ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദശേഖര്‍ മുഖ്യാതിഥിയായി. കണ്ണൂര്‍ തഹസില്‍ദാര്‍ എം ടി സുരേഷ് ചന്ദ്ര ബോസ് റിപോര്‍ട് അവതരിപ്പിച്ചു. ചിറക്കല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ശ്രുതി, കണ്ണൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ സി ജിഷ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സതീശന്, അംഗം ചന്ദ്രമോഹനന്, ചിറക്കല്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് പി അനില്‍കുമാര്‍, അംഗം കെ കെ നാരായണന്, ചിറക്കല്‍ വിലേജ് ഓഫീസര്‍ എ കെ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.
രാമന്തളിയില്‍ ടി ഐ മധുസൂദനന് എം എല്‍ എ അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത് പ്രസിഡന്റ് വി ഷൈമ, ജില്ലാപഞ്ചായത് അംഗം സി പി ഷിജു, പയ്യന്നൂര്‍ ബ്ലോക് പഞ്ചായത്തംഗം എ വത്സല, തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Minister K Rajan says people's committees will make village offices corruption-free, Kannur, News, Politics, Minister, K Rajan, Village Officer, Meeting, MLA, Kerala.
എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ജൂലൈയില്‍ മണ്ഡലതലയോഗങ്ങള്‍ ചേരുമെന്ന് മന്ത്രി പറഞ്ഞു. പട്ടയത്തിന് അര്‍ഹരായവരെ കണ്ടെത്തി ഡാഷ് ബോര്‍ഡില്‍ ചേര്‍ക്കാനും ഭൂമിപ്രശ്നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും ചേരുന്ന വിലേജ് തല ജനകീയ സമിതികളില്‍ പങ്കാളികളാകേണ്ട പൊതു പ്രവര്‍ത്തകര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. വിലേജ് ഓഫീസര്‍ കണ്‍വീനറായ ജനകീയ സമിതികളില്‍ അതത് മണ്ഡലം എം എല്‍ എ മാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സര്‍കാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക.
രാമന്തളിയില്‍ ടി ഐ മധുസൂദനന് എം എല്‍ എ അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത് പ്രസിഡന്റ് വി ഷൈമ, ജില്ലാപഞ്ചായത് അംഗം സി പി ഷിജു, പയ്യന്നൂര്‍ ബ്ലോക് പഞ്ചായത്തംഗം എ വത്സല, തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Minister K Rajan says people's committees will make village offices corruption-free, Kannur, News, Politics, Minister, K Rajan, Village Officer, Meeting, MLA, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.