Inauguration | സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളി സ്ഥലം തുടങ്ങി അത്യാകര്‍ഷകങ്ങളായ സൗകര്യങ്ങളോട് കൂടിയ കല്യാണ്‍ മെരിഡിയന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് നിര്‍വഹിച്ചു
ഭവന പദ്ധതി സ്ഥിതി ചെയ്യുന്നത് തൃശൂരിലെ പ്രധാന റസിഡന്‍ഷ്യല്‍ മേഖലയായ അയ്യന്തോളിയില്‍
ഇന്‍ഡ്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്
തൃശൂര്‍: (KVARTHA) കല്യാണ്‍ ഡവലപ്പേഴ്‌സിന്റെ (Kalyan Developers) 12-ാമത് പദ്ധതിയായ കല്യാണ്‍ മെരിഡിയന്റെ(Kalyan Meridian) താക്കോല്‍ കൈമാറ്റ ചടങ്ങ് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ് ഘാടനം(Inauguration) ചെയ്തു. തൃശൂര്‍ ഹയാത്ത് റീജന്‍സിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കല്യാണ്‍ ഡവലപ്പേഴ്‌സ് തൃശൂരില്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്ന ആറാമത് പദ്ധതിയാണ് കല്യാണ്‍ മെരിഡിയന്‍.
തൃശൂരിലെ പ്രധാന റസിഡന്‍ഷ്യല്‍ മേഖലയായ അയ്യന്തോളി(Ayyanthole)യിലാണ് കല്യാണ്‍ മെരിഡിയന്‍ എന്ന ആഡംബര പൂര്‍ണമായ ഭവന പദ്ധതി സ്ഥിതി ചെയ്യുന്നത്. 11 നിലകളിലായി മനോഹരമായി രൂപകല്‍പന നിര്‍വഹിച്ച 43 2ബി എച് കെ, 3ബി എച് കെ അപാര്‍ട്‌മെന്റ് യൂനിറ്റുകളാണ് കല്യാണ്‍ മെരിഡിയനിലുള്ളത്. സ്വിമ്മിംഗ് പൂള്‍, ജിം, പാര്‍ടി ഹാള്‍, കുട്ടികള്‍ക്കുള്ള കളി സ്ഥലം തുടങ്ങി അത്യാകര്‍ഷകങ്ങളായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്‍ഡ്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സിന്റെ(Kalyan Jewellers) സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്‌സ്. തൃശൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം, എന്നിവിടങ്ങളില്‍ നിലവില്‍ കല്യാണ്‍ ഡവലപ്പേഴ്‌സിന് ഭവന പദ്ധതികളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 90201 55555 എന്ന നമ്പരില്‍ വിളിക്കുകയോ www(dot)kalyandevelopers(dot)com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.