Minister | അട്ടപ്പാടി മധുവിന്റെ കൊലപാതകത്തില്‍ നീതി ലഭിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍; അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നു, സര്‍കാരിന്റെ ഇടപെടലുകളുടെ ഫലമായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും വിലയിരുത്തല്‍
Apr 4, 2023, 15:06 IST
തിരുവനന്തപുരം: (www.kvartha.com) അട്ടപ്പാടി മധുവിന്റെ കൊലപാതകത്തില്‍ നീതി ലഭിച്ചെന്ന് പട്ടികജാതി - പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ഒരുപക്ഷേ അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നു. സര്‍കാരിന്റെ ഇടപെടലുകളുടെ ഫലമായി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാകണമെന്നും അല്ലെങ്കില്‍ ഇന്‍ഡ്യയില്‍ പലയിടത്തും സംഭവിക്കുന്നത് ഇവിടെയും ആവര്‍ത്തിക്കപ്പെടുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വര്‍ഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍കാര്‍ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എല്‍ഡിഎഫ് സര്‍കാര്‍ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമായാണ് ഈ വിധിയുണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സര്‍കാരിന്റെ താല്‍പര്യപ്രകാരം പ്രോസിക്യൂഷനെ സഹായിക്കാന്‍ പൊലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരായ നടപടി, വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികള്‍ക്കെതിരായ നടപടി, കളവായി മൊഴി നല്‍കിയവര്‍ക്കെതിരായ നടപടി എന്നിവ പ്രോസിക്യൂഷന് ശക്തി പകര്‍ന്നുവെന്നും മന്ത്രി വിലയിരുത്തി.
കേസിലെ പൊലീസ് ഇടപെടലുകളും അഭിനന്ദനാര്‍ഹമാണ്. കേസിന് ഹാജരാകുന്നതിനും സാക്ഷികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പട്ടികവര്‍ഗ പ്രമോടര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മധുവിന്റെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപയും എസ് സി - എസ് ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം എന്ന നിലയില്‍ 8, 25,000 രൂപയും അനുവദിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.