Relief Efforts | വയനാട് ഉരുൾപൊട്ടൽ: ഭക്ഷ്യ വകുപ്പ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും; ദുരിതബാധിതർക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ നടപടികൾ 

 
Relief Efforts
Relief Efforts

Photo: Arranged

റേഷൻകടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്

കൽപറ്റ: (KVARTHA) വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ വേർപാടിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്താൻ പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

Relief Efforts

റേഷൻകടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെയും സമീപജില്ലകളിലെയും സപ്ലൈകോ-ഭക്ഷ്യ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉറപ്പുവരുത്തുകയും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ 

ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തങ്ങൾക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തന സജ്ജമായതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വയനാട്

94479 79075 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട്)
91884 07545 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, സൗത്ത് വയനാട്)
91884 07544 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നോർത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, നോർത്തേൺ സർക്കിൾ)

നിലമ്പൂർ

91884 07537 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നിലമ്പൂർ സൗത്ത്)
94479 79065 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് നിലമ്പൂർ)
94479 79060 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഈസ്റ്റേൺ സർക്കിൾ)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia