SWISS-TOWER 24/07/2023

Sculpture | പിതാവിന്റെയും പിതാവിന്റെ രാഷ്ട്രീയ ഗുരുവിന്റെയും ശില്‍പ്പം കാണാന്‍ കാനായിയിലെത്തി മന്ത്രി ഗണേഷ് കുമാര്‍ 

 
Minister Ganesh Kumar Unvails Sculptures of Father and Mentor
Minister Ganesh Kumar Unvails Sculptures of Father and Mentor

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്ഥാപിക്കുന്നത് കൊല്ലം എന്‍ എസ് എസ് ഓഫീസിന് സമീപം
● ആദ്യരൂപം ഒരുക്കിയത് കളിമണ്ണില്‍
● നിര്‍മ്മിക്കുന്നത് ഉണ്ണി കാനായി

പയ്യന്നൂര്‍: (KVARTHA) പിതാവിന്റെയും പിതാവിന്റെ രാഷ്ട്രീയ ഗുരുവിന്റെയും നിര്‍മ്മാണം നടക്കുന്ന ശില്‍പ്പം കാണാന്‍ മകനും  ഗതാഗതവകുപ്പ് മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍ പയ്യന്നൂരില കാനായിയില്‍ എത്തി. 10 അടി ഉയരമുള്ള മന്നത്ത് പത്മനാഭന്റെയും മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും പൂര്‍ണ്ണകായ വെങ്കല ശില്പമാണ് പണിയുന്നത്. കൊല്ലം ജില്ലയിലെ പുനലൂര്‍ പാലത്തിന് സമീപം എന്‍ എസ് എസ് ഓഫീസിന് സമീപമാണ് വെങ്കലശില്പം സ്ഥാപിക്കുന്നത്. ശില്‍പത്തിന്റെ ആദ്യരൂപം കളിമണ്ണിലാണ് ശില്‍പി ഉണ്ണി കാനായി ഒരുക്കിയത്. 

Aster mims 04/11/2022

ശില്‍പങ്ങളുടെ നിര്‍മ്മാണം വിലയിരുത്താനാണ് മന്ത്രി ഗണേഷ് കുമാര്‍ പയ്യന്നൂര്‍ കാനായില്‍ ശില്‍പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ എത്തിയത്. കൂടെ രഞ്ജിത്തും എന്‍ എസ് എസ്  പ്രവര്‍ത്തകരും പയ്യന്നൂര്‍ നഗരസഭ ചേയര്‍പേഴ്‌സണ്‍ കെ വി ലളിതയും സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി സന്തോഷ്, വിപി ഗിരീഷ്, ടിപി ഗോവിന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.

ചെറുപുഞ്ചിരിയോടെ ഫുള്‍കൈ ഷര്‍ട്ട് മടക്കി കോളര്‍ പിറകോട്ട് വച്ച് ഗോള്‍ഡന്‍ വാച്ചും കയ്യില്‍ കെട്ടി തലയെടുപ്പോടെ നില്‍ക്കുന്ന ബാലകൃഷ്ണപ്പിള്ളയുടെ ശില്പവും  വടിയും കുത്തി ഷോള്‍ കഴുത്തിലിട്ട് മുന്നോട്ട് നടക്കുന്ന മന്നത്ത് പത്മനാഭന്റെ ശില്പവും മന്ത്രി വിലയിരുത്തിയതിനുശേഷം ശില്പിയെ അഭിനന്ദിച്ചു. ഉണ്ണി കാനായിയോടൊപ്പം  സഹായികകളായ ഇപി ഷൈന്‍ ജിത്ത്, സി സുരേഷ്, പി ബാലന്‍, കെ വിനേഷ്, കെ ബിജു എന്നിവരും ശില്‍പ്പ നിര്‍മ്മാണത്തിനായുണ്ട്.

#KBGaneshKumar #KeralaPolitics #Sculpture #Art #MannathPadmanabhan #RBalakrishnaPillai #Payyanur #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia