Falls | അടിതെറ്റിയാൽ മന്ത്രിയും വീഴും! വിളവെടുപ്പ് ഉദ്ഘാടനത്തിനിടെ അപ്രതീക്ഷിത സംഭവം


● കാൽ വഴുതി വയലിലേക്ക് വീഴുകയായിരുന്നു.
● പരുക്കേൽക്കാതെ മന്ത്രിയെ എഴുന്നേൽപ്പിച്ചു.
● നിറചിരിയോടെ മന്ത്രി വേദിയിലേക്ക് പോയി.
കണ്ണൂർ: (KVARTHA) ജില്ലയിലെ ചേലോറയിൽ വിദ്യാർഥികൾ കൃഷിയിറക്കിയ നെൽപാടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പാടത്ത് വീണു. പാടവരമ്പിലൂടെ നടക്കുമ്പോൾ കാൽ വഴുതി വയലിലേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ചേലോറ ഗവ. എൻഎസ്എസ് യൂനിറ്റ് വിദ്യാർത്ഥികളും അധ്യാപകരും അൽപ്പനേരം സ്തംഭിച്ചു പോയെങ്കിലും പരുക്കേൽക്കാതെ മന്ത്രിയെ എഴുന്നേൽപ്പിച്ചത് ആശ്വാസമായി.
നിറഞ്ഞ പൊട്ടിച്ചിരിയോടെ കൂടുതൽ ഉഷാറോടെ എഴുന്നേറ്റ മന്ത്രി വിളവെടുപ്പ് ഉത്സവം ആഘോഷമാക്കിയാണ് മടങ്ങിയത്. മന്ത്രിയുടെ വാഹനത്തിൽ ഒരു ജോഡി വസ്ത്രം എപ്പോഴും സൂക്ഷിക്കുന്നതിനാൽ ചെളിപുരണ്ട വസ്ത്രം മാറ്റിയാണ് അടുത്ത ഉദ്ഘാടന വേദിയിലേക്ക് പോയത്.
Minister Ramachandran Kadannapalli fell into a paddy field while walking along the bund during the inauguration of a harvest festival organized by students in Chelora. He was helped up by students and teachers and continued with the celebrations.
#MinisterFalls #HarvestFestival #Chelora #RamachandranKadanapalli #PaddyField #KeralaNews