ഒടുവില്‍ അനുപമയുടെ നിരാഹാരത്തിന് ഫലം കണ്ടു; കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി; കുഞ്ഞ് കഴിയേണ്ടത് സ്വന്തം അമ്മയ്‌ക്കൊപ്പം
Oct 23, 2021, 18:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.10.2021) നൊന്ത് പെറ്റ കുഞ്ഞിനെ തിരികെ കിട്ടാന്‍ സെക്രടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയ അനുപമയ്ക്ക് താങ്ങായി സര്‍കാര്‍. അനുപമയുടെ കുഞ്ഞിന്റെ വിഷയം കോടതിയെ അറിയിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയെ ആണ് സര്‍കാര്‍ സമീപിക്കുന്നത്.
ദത്തു നല്‍കിയ കുഞ്ഞില്‍ അനുപമ ഉന്നയിക്കുന്ന അവകാശവാദം സര്‍കാര്‍ കോടതിയെ അറിയിക്കും. കുഞ്ഞ് കഴിയേണ്ടത് സ്വന്തം അമ്മയ്‌ക്കൊപ്പമാണെന്നും കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ എന്തു നിയമസഹായവും ഉറപ്പുവരുത്തുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം സെക്രടേറിയേറ്റ് പടിക്കല്‍ അനുപമയും അജിത്തും നടത്തുന്ന നിരാഹാരം അവസാനിച്ചു. സര്‍കാര്‍ സഹായം ഉറപ്പുവരുത്തിയതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ഇപ്പോള്‍ പ്രതീക്ഷയുണ്ടെന്നും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു.
അതേസമയം കോടതിയെ സമീപിക്കാനുള്ള നിര്‍ദേശം മന്ത്രി വീണ ജോര്‍ജ് വകുപ്പ് സെക്രടെറിക്കാണ് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് ശനിയാഴ്ച തന്നെ കോടതിയെ ബോധ്യപ്പെടുത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതായി ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ താല്‍കാലികമായാണ് ദത്ത് നല്‍കിയിരിക്കുന്നത്. ഇതിന്റെ നടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാവുകയാണ്. അടുത്ത ആഴ്ച ഇതിന്റെ അന്തിമ വിധി കോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്.
ആന്ധ്രയില്‍ ദത്തു നല്‍കിയ കുഞ്ഞ് തന്റേതാണെന്ന അവകാശവാദം അനുപമ പലതവണ ഉയര്‍ത്തിക്കഴിഞ്ഞു. ഈ കുഞ്ഞിന്റെ ഡി എന്‍ എ പരിശോധന നടത്തണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നിവേദനം നല്‍കാനിരിക്കെയാണ് സര്‍കാര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഈ കുഞ്ഞില്‍ അനുപമ അവകാശവാദം ഉയര്‍ത്തിയ കാര്യമാണ് സര്‍കാര്‍ അല്‍പസമയത്തിനകം വഞ്ചിയൂര്‍ കുടുംബ കോടതിയെ അറിയിക്കുക.
ഈ കുഞ്ഞിനെ ഏറ്റെടുത്തതും ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന അന്വേഷണവും സര്‍കാര്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സര്‍കാര്‍ കോടതിയില്‍ ഹാജരാക്കും. കുഞ്ഞിന്റെ കാര്യത്തില്‍ അന്തിമ വിധി വരുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് സര്‍കാരിന്റെ നീക്കം.
ഏപ്രില്‍ മാസത്തിലാണ് തനിക്ക് കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അനുപമ പൊലീസ് സ്‌റ്റേഷനില്‍ എത്തുന്നത്. എന്നാല്‍ എഫ് ഐ ആര്‍ പോലും ഇടാതെ ഇവരെ പറഞ്ഞുവിടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനുവേണ്ടി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഒടുവിലാണ് സെക്രടേറിയറ്റിന് മുന്നില്‍ നിരാഹാരമിരുന്നത്. അതിനാണ് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്.

Keywords: Minister directed to inform the court about the matter of missing child, Thiruvananthapuram, News, Trending, Missing, Child, Health Minister, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.