Freezed | കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും പൊതുസ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും പൊതുസ്ഥലമാറ്റം റദ്ദാക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 15.07.2023ല്‍ പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചിരിക്കുന്നത്. ഉത്തരവുകള്‍ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തി വയ്ക്കുവാനും തല്‍സ്ഥിതി തുടരുവാനും മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
Aster_MIMS

അതേസമയം, ഉത്തരവ് ഇറങ്ങിയശേഷം പുതിയ സ്ഥലങ്ങളിലെത്തി ജോലിയില്‍ പ്രവേശിച്ചവരുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 3,286 ഡ്രൈവര്‍മാരെയും 2,803 കന്‍ഡക്ടര്‍മാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം റദ്ദാക്കിയത്. ഉത്തരവിനെതിരെ യൂനിയനുകള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

Freezed | കെഎസ്ആര്‍ടിസി കന്‍ഡക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും പൊതുസ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചു



Keywords:  News, Kerala, Kerala-News, News-Malayalam, Minister, Antony Raju, Canceled, Transfer Orders, KSRTC, Conductors, Drivers, Minister Antony Raju Cancels Transfer Orders of KSRTC Conductors and Drivers.



നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia