കര്‍ണാടകയില്‍ റാഗിങിന് വിധേയയായ അശ്വതിയെ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു; സര്‍ക്കാര്‍ സഹായമായി രണ്ട് ലക്ഷം കൈമാറി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 02.07.2016) കര്‍ണ്ണാടകയില്‍ റാഗിങിന് വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു.

പുരുഷന്‍ കടലുണ്ടി എംഎല്‍എ, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, കോഴിക്കോട്- മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍മാര്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ അനുഗമിച്ചു. അശ്വതിയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍മാരില്‍ നിന്നു മന്ത്രി ആരാഞ്ഞു.
കര്‍ണാടകയില്‍ റാഗിങിന് വിധേയയായ അശ്വതിയെ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു; സര്‍ക്കാര്‍ സഹായമായി രണ്ട് ലക്ഷം കൈമാറിപട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരം ആശ്വാസ ധനസഹായമായി ഒരു ലക്ഷം രൂപയും ചികിത്സാ ധനസഹായമായി ഒരു ലക്ഷം രൂപയും മന്ത്രി അശ്വതിയുടെ അമ്മ ജാനകിക്ക് കൈമാറി.

അശ്വതിയുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kozhikode, Malappuram, Kerala, karna, Nurse, Student, Girl students, Raging, A.K Balan, LDF, Government, District Collector, Medical College.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia