Wayanad Tiger | വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവ്
Dec 10, 2023, 17:41 IST
വയനാട്: (KVARTHA) യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവ്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇത് സംബന്ധിച്ച ഉത്തരവ് പറപ്പെടുവിച്ചത്.
ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ പറയുന്നത്. ഉത്തരവിറക്കിയതോടെ പ്രദേശവാസികള്‍ സമരം അവസാനിപ്പിച്ചു. വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്ഷീര കര്‍ഷകന്‍ പ്രജീഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
സുല്‍ത്താന്‍ ബത്തേരി താലൂക് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ടം.
ശനിയാഴ്ച (09.12.2023) രാവിലെ പതിവുപോലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകിട്ട് പാല് വില്‍പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് പകുതി മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡിഎഫ്ഒയും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ചയ്ക്കൊടുവിലാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രദേശവാസികള്‍ അനുവദിച്ചത്.
അതേസമയം, കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തിരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങി നില്‍ക്കുകയാണ്.
Keywords: News, Kerala, Kerala-News, Wayanad-News, Order, Kill, Wild Animal, Tiger, Wayand News, Young Man, Attack, Minister, Minister AK Saseendran issues new order on Wayanad tiger row.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.