Accident | ചെറുതാഴത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; കർണാടക സ്വദേശികൾക്ക് പരുക്കേറ്റു

 
Mini Bus carrying Ayyappa Devotees Overturns, Karnataka Pilgrims Injured

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഹനുമാരമ്പലം റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.
● കര്‍ണാടക ഹാസനില്‍ നിന്നുള്ള 26 അയ്യപ്പഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 
● രാവിലെ 7.15 നായിരുന്നു അപകടം. വിവരമറിഞ്ഞ് പരിയാരം പൊലീസും സ്ഥലത്തെത്തി. 

തളിപ്പറമ്പ്: (KVARTHA) പിലാത്തറയ്ക്കടുത്തെ  ചെറുതാഴത്ത് അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍ പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഹനുമാരമ്പലം റോഡിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.

Mini Bus carrying Ayyappa Devotees Overturns, Karnataka Pilgrims Injured

കര്‍ണാടക ഹാസനില്‍ നിന്നുള്ള 26 അയ്യപ്പഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. നന്ദിഷ് (36), നാഗരാജന്‍ (52) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും അധികം പരിക്കില്ലാത്തതിനാല്‍ ഇവര്‍ യാത്ര പുനരാരംഭിച്ചു.

Aster mims 04/11/2022

നാട്ടിലെത്തി ചികില്‍സ തേടാമെന്ന് അറിയിച്ച ശേഷമാണ് അവര്‍ ആശുപത്രി വിട്ടത്. രാവിലെ 7.15 നായിരുന്നു അപകടം. വിവരമറിഞ്ഞ് പരിയാരം പൊലീസും സ്ഥലത്തെത്തി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

#MiniBusAccident #AyyappaDevotees #Karnataka #TravelMishap #RoadAccident #Injury

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia