SWISS-TOWER 24/07/2023

രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രടെറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിലൂടെ ലീഗ് അണികള്‍ എന്നവകാശപ്പെടുന്നവരുടെ അധിക്ഷേപം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.09.2021) രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രടെറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിലൂടെ ലീഗ് അണികള്‍ എന്നവകാശപ്പെടുന്നവരുടെ അധിക്ഷേപം. ഫറൂഖ് കോളജിലെ യൂനിയന്‍ ഭാരവാഹി ആയിരുന്നു മിനാ ജലീല്‍. മുസ്ലിം ലീഗ് നേതൃത്വത്തെയും എംഎസ്എഫ് നേതൃത്വത്തെയും വിമര്‍ശിച്ചുകൊണ്ട് മിനാ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹരിതയുടെ നേതാക്കള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും അധിക്ഷേപമാണ് നടന്നതെന്നും മിനാ പോസ്റ്റില്‍ തുറന്നടിച്ചു.
Aster mims 04/11/2022

രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രടെറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിലൂടെ ലീഗ് അണികള്‍ എന്നവകാശപ്പെടുന്നവരുടെ അധിക്ഷേപം

ഹരിതയ്ക്ക് അകത്തുള്ള ഒരു നേതാവിന്റെ ഭര്‍ത്താവാണ് അധിക്ഷേപം നടത്തിയത്. എന്നിട്ടും നേതാവ് പ്രതികരിച്ചില്ലെന്ന് മിന കുറ്റപ്പെടുത്തുന്നു. ലൈംഗിക തൊഴിലാളികള്‍ എന്ന് പോലും അധിക്ഷേപിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.

എന്നാല്‍ ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളെല്ലാം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്ത് യോഗ്യതയാണ് ഇത്തരമൊരു സ്ഥാനത്തിരിക്കാനെന്നും നേരത്തേ പുറത്താക്കേണ്ടതായിരുന്നു എന്നുമുള്ള കമന്റുകളും ഉണ്ട്. ഗ്രൂപ് രാഷ്ട്രീയത്തിന്റെ ആളെന്നും ചിലര്‍ കമന്റിട്ടു.

മുസ്ലിം ലീഗ് ചേരിതിരിവ് കൃത്യമായി പ്രകടമാകുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ ഉള്ളതെല്ലാം. അതേസമയം പുറത്താക്കപ്പെട്ട ഹരിത നേതാക്കളെല്ലാം ക്ലബ് ഹൗസില്‍ കഴിഞ്ഞദിവസം ഒത്തുകൂടുകയും പൊതു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Keywords:  Mina Jaleel, the ousted Green Secretary who announced her resignation from politics, has been insulted by so-called league members on Facebook, Thiruvananthapuram, News, Politics, Facebook Post, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia