Road Accident | അപകടം നടന്നത് വടകരയില്‍ നിന്നും ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ; വാഹനം ഓടിച്ചത് ഉല്ലാസ്; സുധി ഇരുന്നത് മുന്‍ സീറ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) വടകരയില്‍ നിന്നും ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങി വരവെയാണ് സിനിമ, മിമിക്രി താരം കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ നടന്മാരുടെ വാഹനാപകടം സംഭവിച്ചത്. തൃശൂര്‍ കയ്പമംഗലത്തുവെച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. 

ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പികപുമായി കൂട്ടിയിടിക്കുകയായിരുന്നു അപകടം ഉണ്ടായത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ പരുക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. 

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച കൊല്ലം സുധിയെന്ന നടന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് മലയാളികള്‍. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍. 

പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കൊപ്പം സുധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇവര്‍ ഒന്നിച്ച് സ്റ്റേജില്‍ എത്തുമ്പോള്‍ തന്നെ കാണികളില്‍ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം. 

Aster mims 04/11/2022
സിനിമാതാരവും മിമിക്രി ആര്‍ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Road Accident | അപകടം നടന്നത് വടകരയില്‍ നിന്നും ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ; വാഹനം ഓടിച്ചത് ഉല്ലാസ്; സുധി ഇരുന്നത് മുന്‍ സീറ്റില്‍


Keywords:  News, Kerala, Kerala-News, News-Malayalam, Mimicry Artist, Kollam Sudhi, Death, Accident, Actors, Program, Accident-News, Mimicry Artist Kollam Sudhi Death; Accident took place while returning from Vadakara after the Program.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia