തെക്കന്‍ ജില്ലകളില്‍ മില്‍മ പാലിന് 4 മുതല്‍ വിലകുറയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ മില്‍മ ലാഭത്തിലായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ മില്‍മ മാര്‍ച് നാല് മുതല്‍ ഒരു രൂപ വലകുറയും. തിരുവനന്തപുരത്ത് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിലക്കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഈ മാസം നാലു മുതല്‍ 31 വരെ എല്ലാത്തരം പാലിനും ലിറ്ററിന് ഒരു രൂപാവീതം കുറയും.

തെക്കന്‍ ജില്ലകളില്‍ മില്‍മ പാലിന് 4 മുതല്‍ വിലകുറയുംതെക്കന്‍ ജില്ലകളിലെ പാല്‍ വിപണിയില്‍ ഇതര കമ്പനികളില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ വിപണിയിലെ ആധിപത്യം നഷ്ടപ്പെടാതിരിക്കാന്‍ താല്‍ക്കാലിക വിലക്കുറവ് നടപ്പാക്കാനും വില്‍പനയിലൂടെയുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് ലാഭവിഹിതം ഗുണഭോക്താവിനും കൂടി നല്‍കാനും മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

കര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇന്‍സെന്റീവ് നല്‍കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. മാര്‍ച്, ഏപ്രില്‍ മാസത്തില്‍ ലിറ്ററിന് രണ്ടു രൂപ അധികം (ഇന്‍സെന്റീവായി) കര്‍ഷകര്‍ക്ക് നല്‍കും.

Keywords: Milma, Milk, April, March, Month, Board, District, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Thiruvananthapuram, Price, Kerala, Rate, Decreasing.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia