Visit | നവംബര്‍ 25 മുതൽ 3 ദിവസം പൊതുജനങ്ങൾക്ക് മില്‍മ ഡയറികൾ സന്ദര്‍ശിക്കാന്‍ അവസരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ക്ഷീരമേഖലയെക്കുറിച്ചും മില്‍മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടുത്തറിയാനുള്ള അപൂര്‍വമായ അവസരമാണിത്.
● സന്ദര്‍ശകര്‍ക്ക് ഡിസ്ക്കൗണ്ട് നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
● ഡയറി സന്ദര്‍ശിക്കുന്നവര്‍ക്ക് മധുരം നല്‍കി സ്വീകരിക്കും.
കൊച്ചി: (KVARTHA) നവംബര്‍ 26 ഇന്ത്യയൊട്ടുക്കും ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി തങ്ങളുടെ ഡയറികൾ തുറന്നു കൊടുക്കുന്നു. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ഡയറികളില്‍ നവംബര്‍ 25 മുതല്‍ 27 വരെ ഈ സൗകര്യം ലഭ്യമാകും.
ക്ഷീരമേഖലയെക്കുറിച്ചും മില്‍മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അടുത്തറിയാനുള്ള അപൂര്‍വമായ അവസരമാണിത്. ഡയറി സന്ദര്‍ശിക്കുന്നവര്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. മില്‍മ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. സന്ദര്‍ശകര്‍ക്ക് ഡിസ്ക്കൗണ്ട് നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.
വിവിധ സ്കൂളുകളില്‍ ക്ഷീരദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങള്‍ നടക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നുണ്ട്. ഡയറി സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്: തൃശൂര്‍ ഡയറി- 9447543276, എറണാകുളം ഡയറി- 9447078010, കോട്ടയം ഡെയറി- 9495445911, കട്ടപ്പന ഡയറി - 9447396859.
#Milma #DairyVisit #PublicAccess #MilkDay #Kerala #Discount
