Man Arrested | പാല്‍ വാങ്ങിയപ്പോള്‍ കവര്‍ നല്‍കിയില്ലെന്ന് പറഞ്ഞ് മില്‍മ ബൂത് ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ 58കാരന്‍ അറസ്റ്റില്‍
Jun 4, 2022, 22:25 IST
കണ്ണൂര്‍: (www.kvartha.com) താഴെ ചൊവ്വയിലെ മില്‍മ ബൂതില്‍ നിന്നും പാല്‍വാങ്ങിയപ്പോള്‍ പ്ലാസ്റ്റിക് കവര്‍ കൊടുക്കാത്ത വൈരാഗ്യത്തില്‍ കടയുടമയെ കുത്തിപരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. തിലാനൂര്‍ സ്വദേശി സത്താറിനെ(58)യാണ് കണ്ണൂര്‍ ടൗണ്‍ സി ഐ ശ്രീജിത്ത് കൊടെരി അറസ്റ്റു ചെയ്തത്. താഴെ ചൊവ്വയില്‍ മില്‍മാ ബൂത് നടത്തുന്ന കണ്ണൂര്‍ സിറ്റി സ്വദേശി ഹാരിസിനാ(55)ണ് പരിക്കേറ്റത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പാല്‍വാങ്ങാനായി മില്‍മാ ബൂതിലെത്തിയ സത്താര്‍ പാല്‍വാങ്ങിയ ശേഷം കവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ നിരോധിച്ചതിനാല്‍ നല്‍കാനാവില്ലെന്ന് ഹാരിസ് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് പ്രതി ഹാരിസിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഹാരിസിന്റെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Milma Booth Owner Assaulted; Man Arrested , Kannur, News, Arrested, Attack, Complaint, Police, Kerala, Local News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.