പെട്ടെന്ന് തിരിച്ചുതരാമെന്ന് പറഞ്ഞ് കടം വാങ്ങിയ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി കൊല്‍ക്കത്തയ്ക്ക് മുങ്ങി!

 



തൃശൂര്‍: (www.kvartha.com 15.04.2020) ഇപ്പം തിരിച്ചു തരാമെന്ന് പറഞ്ഞ് മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി കൊല്‍ക്കത്തയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തൃശൂരിലെ ചേര്‍പ്പില്‍ നിന്നുമാണ് മലയാളിയുടെ സൈക്കിളുമായി അതിഥി തൊഴിലാളി നാടുവിട്ടത്. ഇയാള്‍ ഹൈദരാബാദില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പഴുവിലില്‍ താമസിച്ചിരുന്ന മസ്ദാബാദ് സ്വദേശി മഫിപ്പൂള്‍(20) ആണ് സൈക്കിളുമായി കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടത്.

പെട്ടെന്ന് തിരിച്ചുതരാമെന്ന് പറഞ്ഞ് കടം വാങ്ങിയ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി കൊല്‍ക്കത്തയ്ക്ക് മുങ്ങി!

കഴിഞ്ഞ ഒമ്പതാം തീയതി മുത്തുള്ളിയാലിലെ ഒരു മലയാളിയുടെ സൈക്കിള്‍ പെട്ടെന്ന് തിരിച്ചുതരാമെന്ന് പറഞ്ഞ് കടം വാങ്ങിയ ശേഷം കല്‍പ്പണി തൊഴിലാളിയായ ഇയാള്‍ കടന്നു കളയുകയായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ ചേര്‍പ്പിലെ പാടത്ത് ജോലി ചെയ്യുന്ന സഹോദരനൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

സൈക്കിളുമായി മഫിപ്പൂള്‍ മുങ്ങിയതോടെ സഹോദരന്‍ സൈക്കിളിന്റെ പണമായി 7000 രൂപ സൈക്കിള്‍ ഉടമയ്ക്ക് നല്‍കി. ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയെന്ന വിവരം ചേര്‍പ്പില്‍ താമസിക്കുന്ന ഈ സഹോദരന്‍ മുഖേനയാണ് നാട്ടുകാര്‍ അറിഞ്ഞത്. പച്ചക്കറിവണ്ടിയിലും മറ്റും സൈക്കിള്‍ കയറ്റിവെച്ചും കുറെ ദൂരം സൈക്കിള്‍ ചവിട്ടിയുമൊക്കെയാണ് മഫിപ്പൂള്‍ യാത്ര തുടരുന്നതെന്ന് പറയുന്നു.

Keywords:  News, Kerala, Thrissur, Labours, Kolkata, Travel, Malayalees, Migrated Worker Went to Kolkata by Bicycle from Trissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia