Accidental Death | അതിഥി തൊഴിലാളിയെ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മുകളില്‍ നിന്നുവീണ് ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി മരിച്ച നിലയില്‍ കണ്ടെത്തി
Nov 28, 2022, 11:46 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) അതിഥി തൊഴിലാളിയെ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ മുകളില്‍ നിന്നു വീണു ഗേറ്റിന്റെ കമ്പി തുളഞ്ഞു കയറി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പേണേക്കരയില്‍ ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഒഡിഷ സ്വദേശി കാലു നായക്(18) ആണ് മരിച്ചത്.
പോണേക്കര കരയില്‍ മനയ്ക്കപ്പറമ്പ് കൃഷ്ണനഗര്‍ റോഡിലുള്ള വീടിന്റെ ടെറസില്‍ നിന്നും ഗേറ്റിലേയ്ക്കു വീണാണ് മരണം സംഭവച്ചത്. കാല്‍ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഗേറ്റിന്റെ കൂര്‍ത്ത കമ്പി ചെവിയുടെ ഭാഗത്തു കൂടി തുളഞ്ഞു കയറി ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്നതാണ് മരണ കാരണം എന്നാണ് നിഗമനം. വീട്ടുടമ അറിച്ചതിനെ തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Keywords: Migrant worker found dead in house, Kochi, News, Dead Body, Police, Accidental Death, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

