കൊച്ചിയില്‍ കാന നിര്‍മാണത്തിനിടെ കോന്ക്രീറ്റ് ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ച സംഭവം; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം
Oct 13, 2021, 17:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 13.10.2021) കലൂരിലെ ക്ഷേണായി ക്രോസ് റോഡില്‍ കാന നിര്‍മാണത്തിനിടെ കോന്ക്രീറ്റ് ഇടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട് മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായം. അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൊച്ചി കോര്പറേഷന് അറിയിച്ചു.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശി ധന്‍പാലാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബംഗാരു സ്വാമിക്ക് രണ്ടു ലക്ഷം രൂപയും ശിവാജി നായിക്കിന് ഒരു ലക്ഷം രൂപയും നല്‍കാനും കൊച്ചി കോര്പറേഷന് തീരുമാനിച്ചു.
ഓപറേഷന് ബ്രേക് ത്രൂ പദ്ധതിയുടെ ഭാഗമായി നടക്കുന്ന സീതത്തോട് നവീകരണത്തിനിടെയാണ് അപകടമുണ്ടായത്. അനധികൃത നിര്‍മാണം അപകടത്തിനിടയാക്കിയെന്ന വിവരത്തെ തുടര്‍ന്ന് കോര്‍പറേഷനും പൊലീസും അന്വേഷണം തുടങ്ങി. ക്രോസ് റോഡിലെ ഓട വൃത്തിയാക്കുന്നതിനിടെ കനാലിന്റെ ഒരുവശമുള്ള ഒരുവ്യക്തിയുടെ മതിലും മുകളിലെ കോന്ക്രീറ്റും ഇടിഞ്ഞുവീണാണ് അപകടം നടന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

