റെയില്‍ പാളത്തിലൂടെ നടന്നു പോകുന്നതിനിടയില്‍ ബംഗാളി തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു
Jun 8, 2020, 19:42 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 08.06.2020) റെയില്‍ പാളത്തിലൂടെ താമസസ്ഥലത്തേക്ക് നടന്നു പോകുന്നതിനിടയില്‍ അതിഥി തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദബാദ് ജില്ലയിലെ കലികാഹാരജാലംഗി പട്ടണത്തില്‍ ആസാദ് ഇസ്ലാമാണ് (35) മരിച്ചത്. ഒന്നാം റെയില്‍വെ ഗേറ്റിനും തലശ്ശേരി റെയില്‍വെ സ്റ്റേഷനും മധ്യേ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ഇയര്‍ഫോണ്‍ ചെവിയിലുണ്ടായതിനാല് തീവണ്ടിയുടെ ശബ്ദം കേട്ടില്ലെന്നാണ് കരുതുന്നത്. യുവാവിന്റെ ശരിരം ഛിന്നഭിന്നമായി. കോണ്‍ക്രീറ്റ് മേസ്തിരിപ്പണിക്കാരനാണ്. കുയ്യാലി ഭാഗത്താണ് താമസം. നാട്ടിലേക്ക് പോവാനിരിക്കെ ലോക്ഡൗണില്‍ കുടുങ്ങി യാത്ര മുടങ്ങിയതായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

കോവിഡ് ശ്രവ പരിശോധനക്ക് ശേഷം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി തലശ്ശേരിയില്‍ തന്നെ സംസ്ക്കരിക്കും. ജുലേഖാ ബീവിയാണ് ഭാര്യ. റിയാഹാത്തിം, സോജിത്ത് ഷെയ്ക്ക്, റജിദുള് ഇസ്ലാം എന്നിവര്‍ മക്കളാണ്.
Keywords: Migrant labour dies train hit, Kannur, News, Dead, Accidental Death, Police, Dead Body, Kerala, Lockdown.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.