സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്; 2 പേര്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

മാനന്തവാടി: (www.kvartha.com 01.07.2020) സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍ പിള്ള (50)യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയത്.

മാനന്തവാടി മൈസൂരു റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ആളാണു കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൊലീസും ഫൊറന്‍സിക് വിഭാഗവും കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

 സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്; 2 പേര്‍ കസ്റ്റഡിയില്‍

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പഴയ സാധനങ്ങള്‍ പെറുക്കി വില്‍ക്കുന്ന ഇയാള്‍ 20 വര്‍ഷം മുന്‍പാണ് മാനന്തവാടിയില്‍ എത്തിയത്. കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ബുധനാഴ്ച വ്യക്തമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം എം അബ്ദുല്‍ കരീം പറഞ്ഞു.

Keywords:  Middle aged man's dead body found in Mananthavady,Dead Body, Police, Killed, Custody, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia