Accidental Death | പുന്നോല്‍ ദേശീയപാതയില്‍ കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; റോഡില്‍ അരമണിക്കൂറോളം കിടന്നിട്ടും പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് പരാതി

 


കണ്ണൂര്‍: (KVARTHA) ദേശീയപാതയില്‍ പുന്നോലില്‍ സുബ്ഹി നമസ്‌കാരത്തിന് പളളിയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു 64 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കാര്‍ യാത്രക്കാരനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തലശേരി പുന്നോല്‍ റെയില്‍ റോഡില്‍ മാതൃകാ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന നബീല്‍ ഹൗസില്‍ കെ പി സിദ്ദീഖാണ് (64)മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ അഞ്ചരയോടെയാണ് അപകടം. കാസര്‍കോട്ടു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.

Accidental Death | പുന്നോല്‍ ദേശീയപാതയില്‍ കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; റോഡില്‍ അരമണിക്കൂറോളം കിടന്നിട്ടും പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് പരാതി

പുന്നോല്‍ ചീമേന്റവിട അജയന്റെ കടയുടെ മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കാല്‍ നടയാത്രക്കാരനായ സിദ്ദീഖിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലും സ്‌കൂടറിലും കാറിടിച്ചതിനു ശേഷമാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചോരവാര്‍ന്ന് അരമണിക്കൂറോളം സിദ്ദീഖ് റോഡില്‍ തന്നെ കിടന്നതായാണ് വിവരം. പൊലീസുകാരോ പ്രദേശവാസികളോ രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Accidental Death | പുന്നോല്‍ ദേശീയപാതയില്‍ കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; റോഡില്‍ അരമണിക്കൂറോളം കിടന്നിട്ടും പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് പരാതി

അപകടം നടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ തന്നെയാണ് സിദ്ദിഖീനെ തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുന്നോലിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സലഫി മസ്ജിദ് ഭാരവാഹിയുമാണ് സിദ്ദീഖ്. ചെന്നൈയിലെ പ്രമുഖ ബേകറി വ്യാപാരിയായിരുന്ന പരേതനായ സി മമ്മുവിന്റെ മകനാണ്. പുന്നോലില്‍ ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുമയ്യ സിദ്ദീഖാണ് ഭാര്യ.

Keywords:  Middle Aged Man Died in Road Accident, Kannur, News, Accidental Death, Dead Body, Car Accident, Obituary, Police, Complaint, Probe, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia