Died | പത്രം വിതരണം ചെയ്യുന്നതിനിടെ 57-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
May 4, 2024, 13:17 IST
ആലപ്പുഴ: (KVARTHA) പത്രം വിതരണം ചെയ്യുന്നതിനിടെ 57-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത് ഏഴാം വാര്‍ഡ് കൊച്ചു പറമ്പില്‍ പാര്‍ഥ സാരഥി (ബാബു) ആണ് മരിച്ചത്. പൂച്ചാക്കലില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എരമല്ലൂരിലെ ഇന്‍ഡ്യന്‍ കോഫി ഹൗസ് മാനേജരാണ്. പാര്‍ഥസാരഥിയുടെ ഭാര്യ ജയ മാതൃഭൂമി ഏജന്റാണ്. മക്കള്‍: അര്‍ജുന്‍, ദേവിക, അനന്തകൃഷ്ണന്‍. മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Middle Aged Man Died after collapsing while delivering newspaper, Alappuzha, News, Middle Aged Man Died, Collapsed, Delivering Newspaper, Obituary, Dead Body, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.