Arrested | കണ്ണൂരില്‍ വീണ്ടും ലഹരിവേട്ട; 60 കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍


ഞായറാഴ്ച രാത്രി ഇരിട്ടി ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെ കെ.എല്‍29ബി 8889 വെളുത്ത ഫിയറ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്
അറസ്റ്റ് ചെയ്തത് ഇരിട്ടി എക് സൈസ് ഇന്‍സ് പെക്ടര്‍ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘം
കണ്ണര്‍: (KVARTHA) ഇരിട്ടിയില്‍ വീണ്ടും വന്‍ലഹരിവേട്ട. അറുപത് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. എക് സൈസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെപി ഹക്കീമി(46)നെയാണ് ഇരിട്ടി എക് സൈസ് ഇന്‍സ് പെക്ടര്‍ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി ഇരിട്ടി ടൗണില്‍ പട്രോളിംഗ് നടത്തുന്നതിനിടെ കെ.എല്‍29ബി 8889 വെളുത്ത ഫിയറ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്പെക്ടര്‍മാരായ ടികെ വിനോദന്‍, കെപി പ്രമോദ്, കെവി സുരേഷ്, പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ് ) ഷൈബി കുര്യന്‍, വികെ അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി ശ്രീനിവാസന്‍, കെ രമീഷ്, സന്ദീപ് ഗണപതിയാടന്‍, വനിതാ സിവില്‍ എക് സൈസ് ഓഫീസര്‍ വി ശരണ്യ എന്നിവരും വാഹന പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.