Arrested | കണ്ണൂരില്‍ ക്ഷേത്രത്തിലെ നെയ് വിളക്കുകള്‍ മോഷ്ടിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍


കണ്ണൂര്‍: (KVARTHA) തലശേരി നഗരസഭയിലെ (Thalassery Municipality) തലായിയില്‍ ബാലഗോപാലന്‍ ക്ഷേത്രത്തില്‍ (Balagopalan Temple) നിന്ന് നെയ് വിളക്കുകള്‍ (Ghee lamps) മോഷ്ടിച്ചെന്ന (Theft) കേസില്‍ പ്രതി അറസ്റ്റില്‍ (Arrested) . പയ്യന്നൂര്‍ രാമന്തളി, കുന്നരു കുരിശുമുക്കിലെ പിവി പ്രകാശനെ (V Prakashan- 46)യാണ് തലശേരി എസ് ഐ വിവി ദീപ്തി (SI VV Deepthi) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ചെയാണ് ക്ഷേത്രത്തില്‍ നിന്ന് പതിനൊന്ന് വിളക്കുകള്‍, ഒരു ഉരുളി, ചട്ടുകം, ഒരു ബകറ്റില്‍ സൂക്ഷിച്ച നെയ്വിളക്കുകള്‍ എന്നിവ മോഷ്ടിക്കപ്പെട്ടത്. മാഹിയിലെ ഒരു മദ്യഷാപ്പില്‍ നിന്നും മദ്യപിച്ച പ്രതി റോഡരികിലൂടെ നടന്നു പോകുമ്പോള്‍ കയ്യിലുള്ള ബകറ്റില്‍ വിളക്കുകള്‍ കണ്ടതിനാല്‍ പ്രദേശവാസികള്‍ മാഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മാഹി പൊലീസിന്റെ അന്വേഷണത്തില്‍ ക്ഷേത്രത്തിലെ വിളക്കാണെന്ന് സൂചന ലഭിച്ചതിനാല്‍ തലശ്ശേരി ടൗണ്‍ പൊലീസിന് വിവരം കൈമാറി. ഇതേതുടര്‍ന്നാണ് പ്രകാശനെ കസ്റ്റഡിയിലെടുത്തത്. മോഷണം നടന്ന ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഗുരുപൂജക്ക് ഉപയോഗിച്ച വിളക്കുകളാണ് മോഷ്ടാവ് കവര്‍ന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
പുലര്‍ചെ ക്ഷേത്രം തുറക്കാനെത്തിയവരാണ് വിളക്കുകളും മറ്റും കാണാത്ത കാര്യം അറിയുന്നത്. ബാക്കി കളവ് മുതലുകള്‍ കണ്ടെത്താന്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു. അമ്പലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളില്‍ നടന്ന സമാന കേസുകളിലെ പ്രതിയാണ് പ്രകാശന്‍. തലായിയില്‍ കളവ് നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതി പിടിയിലായത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.