മൈക്രോഫിനാന്‍സ് വായ്പ തട്ടിപ്പ്; ചെങ്ങന്നൂര്‍ എസ് എന്‍ ഡി പി യൂണിയന് പ്രതിഷേധം ശക്തമാക്കുന്നു
Feb 6, 2018, 11:44 IST
ADVERTISEMENT
ചെങ്ങന്നൂര്‍:(www.kvartha.com 06/02/2018) എസ് എന്‍ ഡി പി യോഗം ചെങ്ങന്നൂര്‍ യൂണിയനില്‍ 2013 മുതല്‍ 16 വരെയുള്ള കാലയളവില്‍ മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ നടന്ന 6 കോടിയുടെ തട്ടിപ്പിനു ഉത്തരവാദികളായ യൂണിയന്റെ മുന്‍ ഭാരവാഹികളേയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂണിയന്റെ നേത്യത്വത്തില്‍ 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു.
യൂണിയന്റെ മുന്‍ സെക്രട്ടറി അനു സി സേനന് ഒന്നാം പ്രതിയായും പ്രസിഡന്റ് സന്തോഷ് കുമാര്‍ രണ്ടാം പ്രതിയായും മൈക്രോഫിനാന്‍സ് കോഡിനേറ്ററും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴഞ്ചേരി മാനേജരുമായിരുന്ന പി എ രാധാമണിയും മൂന്നാം പ്രതിയായ ബാങ്കിന്റെ മാനേജര്‍ നാലാം പ്രതിയായും യൂണിയനിലെ 56 മൈക്രോസംഘങ്ങള് ചെങ്ങന്നൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 56 പരാതികള്‍ നല്‍കിയിരുന്നു എന്നാല്‍ ഒരു പരാതിയില്‍ പോലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല.
5 മൈക്രോ സംഘങ്ങള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ് നല്‍കിയെങ്കിലും നാള് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടുമില്ല. 45 വ്യാജ സംഘങ്ങള്‍ രൂപീകരിച്ച് ഒരു കോടിയോളം രൂപാ തട്ടിപ്പുനടത്തിയും ബാങ്കില്‍ തിരിച്ചടവിനുവേണ്ടി സംഘാംഗങ്ങള്‍ യൂണിയന് സെക്രട്ടറിയായിരുന്ന അനു സി സേനന് പക്കല്‍ ഏല്‍പ്പിച്ച പണത്തില്‍ രണ്ടു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപാ ബാങ്കില്‍ അടയ്ക്കാതെയും അപഹരിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച് യൂണിയന് ഭാരവാഹികള്‍ മുഖ്യ മന്ത്രിക്കും ഡി ജി പിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്.
എന്നാല്‍ സംഘങ്ങളായ ആയിരത്തില്‍ പരം സ്ത്രീകളുടെ പേരില്‍ ജപ്തി നടപടികളുമായ് ബാങ്ക് അധിക്യതര്‍ മുന്നോട്ടു പോവുകയാണ്. സംഘാംഗങ്ങള്‍ അറിയാതെയും ബാങ്കില്‍ പോകാതെയും വ്യാജ ഒപ്പും ഇട്ടും കോടിക്കണക്കിനു രൂപായുടെ തട്ടിപ്പിന് യൂണിയന് ബാങ്ക് മാനേജര്‍ ആയിരുന്ന പി.എ രാധാമണി നേത്യത്വം നല്കിയിരിക്കുന്നതായി യൂണിയന് ചെയര്മാന് അനില്‍ പി ശ്രീരംഗം വൈസ് ചെയര്മാന് വിജീഷ് മേടയില്‍ കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ എന്നിവര്‍ പറഞ്ഞു.
ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പുകളെക്കുറിച്ച് സി ബി ഐ അന്വേഷണം അവര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബാങ്കില്‍ നടന്ന കോടികളുടെ തിരുമറി സി ബി ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ് എന്‍ ഡി പി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ തട്ടിപ്പിന് ഇരയായ നൂറു കണക്കിനു സ്ത്രീകളും എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകരും ചെങ്ങന്നൂര്‍ നഗരസഭയുടെ മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഫെബ്രുവരി 12-ാം തീയതി തിങ്കളാഴ്ച്ച രാവില 10 ന് മാര്‍ച്ച് നടത്തുമെന്ന് യൂണിയന് കണ്‍വീന്‍ സുനില്‍ വള്ളിയില്‍ അറിയിച്ചു സമരത്തിന്റെ ഭാഗമായി യൂണിയന് കണ്‍വീനര്‍ സുനില്‍ വള്ളിയില്‍ അനശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും യൂണിയന് ഭാരവാഹികള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, SNDP, Police, Police Station, High Court, Microfinance loan fraud; The Chengannoor SNDP P Union has strongly protested

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.