Mic Malfunctions | പ്രസംഗത്തിനിടെ വീണ്ടും വില്ലനായി മൈക്ക്; എന്നാല്‍ ഇത്തവണ ദേഷ്യത്തിന് പകരം പുഞ്ചിരി; സദസ്സിലാകെ ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ വാക്കുകള്‍
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് പണിമുടക്കുന്നത് പതിവാണ്. തുടര്‍ച്ചയായിട്ടുള്ള ഇത്തരം സംഭവങ്ങള്‍ പലപ്പോഴും വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണയും മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് പണി പറ്റിച്ചു.
എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ചിരിയോടെയാണ് മുഖ്യമന്ത്രി അവസ്ഥയെ നേരിട്ടത്. മൈക്കിന്റെ ഉയരമാണ് ഇത്തവണ പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് ശരിയാക്കാന്‍ മൈക്ക് ഓപ്പറേറ്ററെ വിളിച്ചുവെങ്കിലും ഓപ്പറേറ്റര്‍ എത്തും മുമ്പേ സ്റ്റേജിലുള്ളവര്‍ ഉയരം ക്രമീകരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ് ഘാടനചടങ്ങിനിടെയാണ് സംഭവം.
പ്രസംഗിക്കുന്നതിന് മുമ്പ് ഈ മൈക്കിന്റെ ആളൊന്ന് ഇങ്ങോട്ട് വന്നാല്‍ നല്ലതാണെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ മൈക്ക് ഓപ്പറേറ്ററെ കാത്തുനില്‍ക്കാതെ സ്റ്റേജിലുണ്ടായിരുന്നവര്‍ അപ്പോള്‍ തന്നെ മൈക്ക് ശരിയാക്കാനായി അടുത്തെത്തി. പിന്നാലെ ഉയരം ക്രമീകരിച്ചു. ഇതിനിടെ മൈക്ക് ഓപ്പറേറ്റര്‍ ഓടിക്കൊണ്ട് അടുത്തെത്തിയെങ്കിലും ശരിയായി എന്ന് പറഞ്ഞ് ഓപ്പറേറ്ററെ മുഖ്യമന്ത്രി തിരിച്ചയച്ചത് സദസ്സിലാകെ ചിരി പടര്‍ത്തി.
#PinarayiVijayan #KeralaPolitics #MicMalfunction #HumorInPolitics #CPMEvent #AudienceReaction