Mic malfunction | മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക് വീണ്ടും ചതിച്ചു; സ്റ്റാന്‍ഡ് അടക്കം ഊരി കയ്യില്‍ വന്നു, ആംപ്ലിഫയറില്‍നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി; സംഭവം ചാഴികാടന്റെ പ്രചാരണ വേദിയില്‍
Apr 5, 2024, 15:57 IST
കോട്ടയം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈകില്‍ തകരാര്‍. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക് ക്രമീകരിക്കുന്നതിനിടെ സ്റ്റാന്‍ഡ് അടക്കം ഊരി കയ്യില്‍ വരികയായിരുന്നു. അത് ശരിയാക്കിയ ശേഷം പ്രസംഗം തുടര്‍ന്നെങ്കിലും ആംപ്ലിഫയറില്‍നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി.
കോട്ടയം തലയോലപ്പറമ്പില്‍ ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ വേദിയിലാണ് സംഭവം. മൈക് സ്റ്റാന്‍ഡില്‍ നിന്ന് ഊരി വന്നതോടെ വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വിഎന്‍ വാസവനും ജോസ് കെ മാണിയും ശരിയാക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി. 10 മിനുറ്റിന് ശേഷം മൈക് സ്റ്റാന്‍ഡ് ശരിയാക്കി മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് ആംപ്ലിഫയറിലെ വയര്‍ ഷോട്ടായി തീയും പുകയും ഉയര്‍ന്നത്.
'നമ്മുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മുടെ....' എന്ന് പറഞ്ഞുകൊണ്ടിരിക്കെ മുഖ്യമന്ത്രി മൈക് അഡ്ജസ്റ്റ് ചെയ്യാനായി അതില്‍ പിടിച്ചപ്പോള്‍ മൈക് താഴെവീഴുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി ചെറുപുഞ്ചിരിയോടെ ഇരിപ്പിടത്തിലേക്കു മടങ്ങി. പത്തുമിനുറ്റോളമാണു പ്രസംഗം തടസപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൈക് അഡ്ജസ്റ്റ് ചെയ്തപ്പോള്‍ അതു ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ഒടിഞ്ഞു പോയതാണ് വീഴാനുള്ള കാരണം.
കഴിഞ്ഞ വര്‍ഷം ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവെ മൈക് തടസപ്പെട്ട സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും വിവാദമായതോടെ ഒഴിവാക്കുകയും ചെയ്തിരുന്നു. 2023 ജൂലൈ 24ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക് തടസപ്പെട്ടത്.
സംഭവത്തിന് പിന്നാലെ മൈക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കെപിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്കായി മുദ്രാവാക്യങ്ങള്‍ മുഴക്കിയതും ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക് തടസപ്പെട്ടതിന്റെ പേരില്‍ കേസെടുത്തത്.
കോട്ടയത്ത് ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക് തകരാറിലായതും വാര്‍ത്തയായിരുന്നു. മൈകിന്റെ കണക്ഷന്‍ വയറിലെ തകരാറു മൂലമാണ് പ്രസംഗം തടസ്സപ്പെട്ടത്. സാങ്കേതിക പ്രശ്‌നം കാരണം മൂന്ന് തവണ ചെറിയ ശബ്ദം ഉണ്ടായി. ഉടന്‍ മൈക് പൂര്‍ണമായി കേടാവുകയും ചെയ്തു.
വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വിഎന്‍ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഇതിനിടെ വേറെ രണ്ടു മൈക് കൊണ്ടുവന്നെങ്കിലും ശരിയായില്ല. മൂന്നാമത്തെ മൈക് സ്റ്റാന്‍ഡില്‍ ഉറപ്പിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ കയ്യില്‍ കൊടുത്തെങ്കിലും അദ്ദേഹം വാങ്ങിയില്ല. തുടര്‍ന്ന് അത് സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

Keywords: Mic malfunction: Pinarayi’s speech disrupted twice during LS campaigning in Kottayam, Kottayam, News, Politics, Chief Minister, Pinarayi Vijayan, Mic Malfunction, Controversy, Election Campaign, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.