ശമ്പളം ട്രഷറി വഴിയാക്കി, ആദ്യമാസം തന്നെ മുടങ്ങി; എംജിയില്‍ ജീവനക്കാരുടെ പ്രതിഷേധം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 03.01.2018) മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് എം ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ ക്യാമ്പസില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. സര്‍വകലാശാലാ നേരിട്ട് ശമ്പളവിതരണം നടത്തുന്ന രീതി മാറ്റി സര്‍ക്കാര്‍ ട്രഷറി വഴി ആക്കിയത് മൂലമാണ് ശമ്പളം മുടങ്ങിയത്. സര്‍വകലാശാല തനതു വരുമാനവും കേന്ദ്രഫണ്ടും ദുരുപയോഗം ചെയ്യാനും സ്വയംഭരണം തകര്‍ക്കാനുമാണ് ട്രഷറി മുഖേന ശമ്പളം നല്‍കാന്‍ തീരുമാനമെടുത്തത് എന്ന് യൂണിയന്‍ ആരോപിച്ചു.

ശമ്പളം ട്രഷറി വഴിയാക്കി, ആദ്യമാസം തന്നെ മുടങ്ങി; എംജിയില്‍ ജീവനക്കാരുടെ പ്രതിഷേധം


സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളെ മൂക്കുകയറിടുവാനും, സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കി സ്വയംഭരണം അട്ടിമറിക്കുവാനുമുള്ള ഉത്തരവിനെതിരെ യൂണിയന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധ സമരത്തിന് യൂണിയന്‍ പ്രസിഡന്റ് എന്‍ മഹേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷിക് എം എം കമാല്‍ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഷാജിഖാന്‍ എം, ജി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Kerala, Kottayam, M.G University, Salary, News, MG Universtiy staffs to protest against salary delay

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia