Dismissed | 'മാര്‍ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങി'; എംജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

 


കോട്ടയം: (www.kvartha.com) മാര്‍ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന സംഭവത്തില്‍ വിജിലന്‍സ് അറസ്റ്റുചെയ്ത എംജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. സിന്‍ഡികേറ്റ് തീരുമാനത്തെ തുടര്‍ന്ന് പ്രൊ വൈസ് ചാന്‍സലറാണ് പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത്.

Dismissed | 'മാര്‍ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങി'; എംജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

മാര്‍ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത എല്‍സിയെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് സിന്‍ഡികേറ്റ് സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എല്‍സിയെ പിരിച്ചുവിട്ടത്.

എല്‍സിയുടെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയും അധികാര ദുര്‍വിനിയോഗവും ഗൗരവമായ ക്രമക്കേടുകളും പെരുമാറ്റ ദൂഷ്യവും ഉണ്ടായിട്ടുണ്ടെന്ന് റിപോര്‍ടില്‍ പറയുന്നു. രണ്ടു വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ എംബിഎ പരീക്ഷയുടെ മാര്‍ക്ക് തിരുത്തി. വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്നതിനായാണ് ക്രമക്കേട് നടത്തിയത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞുവെന്നും റിപോര്‍ടില്‍ പറയുന്നു.

തുടര്‍ന്ന് സിന്‍ഡികേറ്റ് എല്‍സിക്കു കാരണം കാണിക്കല്‍ നോടിസ് നല്‍കി. എല്‍സി നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ പ്രൊ വൈസ് ചാന്‍സലറോട് സിന്‍ഡികേറ്റ് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു പിരിച്ചുവിട്ടതായി അറിയിച്ച് രെജിസ്ട്രാര്‍ ഡോ.ബി പ്രകാശ് കുമാര്‍ ഉത്തരവിറക്കി.

Keywords: MG university assistant C J Elsy dismissed from service, Kottayam, News, M.G University, Suspension, Vigilance, Arrested, Kerala, Bride.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia