MG Sasibhushan says | സാംസ്കാരിക സ്ഥാപനങ്ങളില്‍ അനര്‍ഹരെ കുടിയിരുത്തരുതെന്ന് ഡോ. എം ജി ശശിഭൂഷണ്‍
Oct 9, 2022, 21:26 IST
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) സര്‍കാരിന്റെ കലാസാംസ്കാരിക സ്ഥാപനങ്ങളില്‍ മുഖ്യ സ്ഥാനമാനങ്ങള്‍ അനര്‍ഹരായ പാര്‍ടി നോമിനികള്‍ക്ക് വീതിച്ചു നല്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മുന്‍മന്ത്രി കെ കെ ശൈലജ എംഎല്‍എ മുന്‍ കൈയെടുക്കണമെന്ന് ചരിത്രകാരനും പുരാവസ്തുഗവേഷകനുമായ ഡോ. എം ജി ശശിഭൂഷണ്‍. നടന കലാനിധി ഗുരു ഗോപിനാഥ് ട്രസ്റ്റ് മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശശിഭൂഷണ്‍ കേരളത്തിന്റെ സാംസ്കാരിക സ്ഥാപനങ്ങള്‍ പലപ്പോഴും നിര്‍ജ്ജീവമാകുന്നതിന് കാരണം ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. കേരള സംഗീത നാടക അകാഡമി അധ്യക്ഷസ്ഥാനത്തിരുന്ന് ശമ്പളം വാങ്ങാനല്ലാതെ നിര്‍ഭാഗ്യവശാല്‍ മലയാള സിനിമയിലെ പ്രതിഭാശാലിയായ കെപിഎസി ലളിതയ്ക്ക് പോലും ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇത് ഗൗരവമേറിയ കാര്യമാണെന്നും ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാര്‍ നല്ല സാമൂഹിക പ്രവര്‍ത്തകരാണ്. പക്ഷെ കലാ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് സാമൂഹിക പ്രവര്‍ത്തകരല്ല, ജന്മസിദ്ധ പ്രതിഭാശാലികളായവരാണ് വരേണ്ടത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ മാറി മാറി വരുന്ന സര്കാരുകള് ഈക്കാര്യം ശ്രദ്ധിക്കണമെന്നും ശശിഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ഗുരു ഗോപിനാഥ് ട്രസ്റ്റ് പ്രസിഡന്റ് മട്ടന്നൂര്‍ ശങ്കരന് കുട്ടി അധ്യക്ഷനായി. ഗോപിനാഥ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നെടുമുടി വേണു സ്മാരക പുരസ്കാരവും പൊന്നാടയും ഗുരു ഗോപിനാഥിന്റെ ശിഷ്യ കൂടിയായ നര്‍ത്തകി
കോട്ടയം ഭവാനി ചെല്ലപ്പന് കെ കെ ശൈലജ എംഎല്‍എ നല്കി.
സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപല്‍ ലേഖ തങ്കച്ചി, മട്ടന്നൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയര്മാന് വി കെ സുഗതന്, മട്ടന്നൂര്‍ ഭൂമിക കലാക്ഷേത്ര ഡയറക്ടര്‍, സി ദിനേശന്, അഡ്വ. അമ്പലപ്പുഴ വി ശ്രീകുമാര്‍, രാംദാസ് ഭാസ്കര, വി കെ ചെല്ലപ്പന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാകാരികള്‍ കേരള നടനം അവതരിപ്പിച്ചു.

Keywords: Mattannur, Kerala, News, Top-Headlines, Latest-News, Government, Conference, MG Sasibhushan says unworthy peoples shouldn't be the head of cultural institutions.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.