മെത്രാന് കായലില്‍ ഡ്രോണ്‍ എത്തി, പാടത്ത് പറന്ന് മരുന്നടിക്കാന്‍
Jan 30, 2018, 10:26 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 30.01.2018) മെത്രാന് കായല്‍ പാടത്ത് മരുന്നു തളിക്കാന്‍ ഡ്രോണ്‍ എത്തി. പാടശേഖരങ്ങളിലെ അമ്ലത്വത്തിന് പരിഹാരമായാണ് ഹെലിക്യാം മാതൃകയിലുളള ഡ്രോണ്‍ ഉപയോഗിച്ചു മരുന്നു തളിച്ചത്. സിങ്ക്,മാംഗനീസ്,മഗ്നീഷ്യം എന്നിവയുടെ മിശ്രിതമാണ് ഡ്രോണിലെ സ്പ്രേയര്‍ ഉപയോഗിച്ച് തളിച്ചത്. ഗൂഗിള്‍ മാപ്പിലൂടെ റൂട്ട് തയ്യാറാക്കി ഡ്രോണ്‍ പോകേണ്ട സ്ഥലം ആപ്ലിക്കേഷനില്‍ സെറ്റു ചെയ്താണ് പ്രവര്‍ത്തനം. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഡ്രോണ്‍ നിയന്ത്രിക്കുന്നത്.
മരുന്നു തളിക്കുന്നതിന് തൊഴിലാളികളുടെ ദൗര്‍ലഭ്യം ഉണ്ടായതാണ് പുതിയ വഴി തേടാന്‍ കൃഷിവകുപ്പിനെ പ്രേരിപ്പിച്ചത്. മങ്കൊമ്പ് കീട നിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ഡ്രോണ്‍ ഉപയോഗിച്ചുളള മരുന്നു തളിക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയത്. ബംഗളൂരൂവിലെ ആര്യന് മാപ്പിങ് സൊലൂഷനാണ് സാങ്കേതിക സഹായം നല്‍കുന്നത്. കര്‍ണാടകയിലെ ഷിമോഗയില്‍ ഇത്തരം മരുന്നുതളിക്കല്‍ വിജയം കണ്ടിരുന്നു.
അമ്ലത്വം വര്‍ധിച്ചത് മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടാനിടയാക്കി. തന്മൂലം നെല്ചെടികളുടെ വേരുകള്‍ നശിച്ച് മൂലകങ്ങള്‍ വലിച്ചെടുക്കുന്നതിനുളള ക്ഷമത ഇല്ലാതായി. ഇതിനു പരിഹാരമായാണ് മരുന്നുതളിക്കല്‍ നടത്തിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത, സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്റ് ഉദ്യോഗസ്ഥര്‍, ബംഗലൂരുവില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Metran kayal, Drone, Mobile application, Methram kayal using drone to avoid pesticide
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.