Drama | 'ആത്മഹത്യ പരിഹാരമല്ല'; കർഷകർക്ക് നിഷ് പ്രതിഭകളുടെ നിശബ്ദ സന്ദേശം

 


തിരുവനന്തപുരം: (www.kvartha.com) ആത്മഹത്യ പരിഹാരമല്ലെന്ന് രാജ്യത്തെ കർഷകർക്ക് നിഷ് വിദ്യാർഥികളുടെ സാന്ത്വന സന്ദേശം. പ്രതികൂല കാലാവസ്ഥയിൽ വിള ലഭിക്കാതെ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങി മരണവഴി തേടിയ കർഷകനെ കൂട്ടുകാരൻ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന രംഗം നാടകത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു നിശബ്ദ ലോകത്തെ പ്രതിഭകൾ.

        
Drama | 'ആത്മഹത്യ പരിഹാരമല്ല'; കർഷകർക്ക് നിഷ് പ്രതിഭകളുടെ നിശബ്ദ സന്ദേശം

നിഷ് രജതജൂബിലി ആഘോഷ സമാപന വേദിയിലാണ് ബി എസ് സി കംപ്യൂടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥികൾ സംസാരരഹിത ഭാവാഭിനയത്തിലൂടെ നാടകം കളിച്ചത്. അൽത്വാഫ് ഹസൻ സി, നബീൽ ടിപി (ഇരുവരും കേരളം), കേശവ്, മായൻക് കൊടെച, പുന്യത് ത്രിപതി (മൂവരും ഡെൽഹി), അഭയ് കുമാർ തിവാരി (ജാർഖണ്ഡ്), രാഹുൽ സർകാർ (മധ്യപ്രദേശ്), യെഡ്ഡുല ഹേമന്ത് റെഡ്‌ഡി (ആന്ധ്രപ്രദേശ്) എന്നിവർ വിവിധ വേഷങ്ങൾ അണിഞ്ഞു.
                        
Drama | 'ആത്മഹത്യ പരിഹാരമല്ല'; കർഷകർക്ക് നിഷ് പ്രതിഭകളുടെ നിശബ്ദ സന്ദേശം

ബാങ്ക് അധികൃതരുടെ ഭീഷണി, കനത്ത മഴ, മാനത്തിനൊപ്പം മനസും തെളിയുന്ന അവസ്ഥ എന്നിവയെല്ലാം ഭാവങ്ങളിൽ തെളിഞ്ഞു. പ്രിപ്രേറ്ററി ഒന്നാം സെമസ്റ്റർ വിദ്യാർഥി നിഹ് ല ടിപി (കേരളം) നൂതന സാങ്കേത സഹായത്തോടെ അണിയറ നിയന്ത്രിച്ചു. വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

Keywords: Message from NISH talents to farmers, Kerala, Thiruvananthapuram, News, Top-Headlines, Latest-News, Farmers, Bank, Drama.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia