Missing | ജോലിക്കിടെ നടുക്കടലില്‍ കപ്പലില്‍ നിന്ന് മലയാളി മര്‍ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി; തിരച്ചില്‍ തുടരുന്നു
Oct 14, 2023, 08:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (KVARTHA) ജോലിക്കിടെ നടുക്കടലില്‍ കപ്പലില്‍ നിന്ന് മലയാളി മര്‍ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്റെ സെകന്ഡറ് ഓഫീസറായ മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.
അബൂദബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ചെ നാലു മണിക്ക് ഡ്യൂടി കഴിഞ്ഞശേഷം വിശ്രമിക്കാനായി കപ്പലിലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കംപനി അധികൃതര്‍ പറയുന്നത്. കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തിരച്ചില്‍ നടത്തുകയാണെന്ന് കംപനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Malappuram-News, Malayalam-News, Malappuram News, Merchant, Navy Officer, Keralite, Missing, Ship, Family, Search, Complaint, Minister, Abu Dhabi, Malaysia, Sea, Merchant Navy officer from Kerala gone missing from ship.
അബൂദബിയില്‍ നിന്നും മലേഷ്യയിക്കുള്ള യാത്രക്കിടയില്‍ മനേഷ് കേശവദാസിനെ കാണാതായെന്ന വിവരം കപ്പല്‍ കംപനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മനേഷിന്റെ കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗോര്‍ഡിനും പരാതി നല്കി. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് ജോലിക്കായി മടങ്ങിയത്.
Keywords: News, Kerala, Kerala-News, Malappuram-News, Malayalam-News, Malappuram News, Merchant, Navy Officer, Keralite, Missing, Ship, Family, Search, Complaint, Minister, Abu Dhabi, Malaysia, Sea, Merchant Navy officer from Kerala gone missing from ship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

