നടുറോഡില്‍ ഒരു കോടിയുടെ ബെന്‍സ് കാര്‍ കത്തിച്ചാമ്പലായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നടുറോഡില്‍ ഒരു കോടിയുടെ ബെന്‍സ് കാര്‍ കത്തിച്ചാമ്പലായി
കോച്ചി: നടുറോഡില്‍ ബെന്‍സ് കാര്‍ കത്തിച്ചാമ്പലായി. എടപ്പാള്‍ മാണൂരിലാണ് ഡിവൈഡറിലിടിച്ച് മറിഞ്ഞ മേഴ്സിഡസ് ബെന്‍സ് എസ് ക്ളാസ് കാര്‍ കത്തിനശിച്ചത്. കാര്‍ ഓടിച്ചിരുന്ന ബേപ്പൂരിലെ അല്‍ ജന്നത്ത് വീട്ടില്‍ മുഹമ്മദ് ഷെറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഷെറിന്‍ കൊച്ചിയിലെ മേഴ്സിഡസ് ബെന്‍സ് കാര്‍ ഷോറൂമിലെ ജീവനക്കാരനാണ്. ഒരു കോടിയലധികമാണ് കാറിന്റെ ഫുള്‍ ഓപ്ഷന്‍ വില.

ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ ഷോറൂമില്‍ നിന്ന് കോഴിക്കോട്ടെ ഷോ റൂമില്‍ പ്രദര്‍ശനത്തിന് കൊണ്ടുപോയശേഷം കാര്‍ തിരിച്ചു കൊണ്ടുവരുമ്പോഴാണ് ഡിവൈഡറിലിടിച്ച് കത്തി നശിച്ചത്.

ഓടികൂടിയ നാട്ടുകാര്‍ ഷെറിനെ പുറത്തെടുത്ത് നിമിഷങ്ങള്‍ക്കകമാണ് എഞ്ചിന്‍ ഭാഗത്തു നിന്നും തീപടര്‍ന്ന് കാര്‍ കത്താന്‍ തുടങ്ങിയത്. ഒരുമണിക്കൂറിലേറെ നേരം കാര്‍ നിന്നുകത്തി. തീപിടുത്തം മൂലം രണ്ടരമണിക്കൂറോളം ഗതാഗത സ്തംഭിച്ചു. പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിയിരുന്നു.

Keywords:  Mercedes Benz s class car, Burnt, Edppal, Kochi, Kerala

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia