SWISS-TOWER 24/07/2023

ഈ സ്ത്രീകള്‍ക്ക് മുന്നില്‍ പുരുഷന്മാര്‍ തോല്‍ക്കും! 18 ദിവസംകൊണ്ട് കുഴിച്ചത് 10 കോല്‍ കിണര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 31/01/2015) പുരുഷന്മാര്‍ മാത്രം കുത്തകയാക്കിവെച്ചിരുന്ന കിണര്‍ കുഴിക്കല്‍ ജോലി സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് ഇവര്‍ തെളിയിച്ചു. 10 പേരടങ്ങുന്ന സ്ത്രീകളുടെ സംഘശക്തികണ്ട് പുരുഷന്മാര്‍ മൂക്കത്ത് വിരല്‍വെച്ചു.

18 ദിവസം കൊണ്ട് 10 കോല്‍ ആഴത്തില്‍ കുഴിയെടുത്താണ് ശുദ്ധജലം കണ്ടെത്തിയത്. ചപ്പാരപ്പടവ് മങ്കര ബദിരയിലെ സീനത്തിന് വേണ്ടിയാണ് പഞ്ചായത്തിന്റെ സഹായത്തോടെ കിണര്‍ കുഴിച്ചത്. കിണര്‍ കുഴിക്കുമ്പോള്‍ നാട്ടുകാരായ പലരും ഇത് പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിയുമോ എന്നുംപകുതിയില്‍ ഉപേക്ഷികുമോ എന്നും മറ്റും കൗതുകത്തോടെ ചോദിച്ചിരുന്നു.

എന്നാല്‍ പ്രതിബന്ധങ്ങളെല്ലാം തരണംചെയ്താണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിണര്‍ കുഴിച്ച് ശുദ്ധജലം കണ്ടെത്തിയത്. സ്ത്രീ ശാക്തീകരണത്തിന് ഉദാത്തമായ മാതൃകയാണ് ചപ്പാരപ്പടവിലെ സ്ത്രീകള്‍ കാഴ്ചവെച്ചത്.
ഈ സ്ത്രീകള്‍ക്ക് മുന്നില്‍ പുരുഷന്മാര്‍ തോല്‍ക്കും! 18 ദിവസംകൊണ്ട് കുഴിച്ചത് 10 കോല്‍ കിണര്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Well, Kerala, Woman, Well, Chapparapadavu, Panchayath Well, Men will lose before women here.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia