Arrested | 'മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റിലായ പ്രതികള്‍ സ്റ്റേഷനിൽ അക്രമാസക്തരായി; ഓടിരക്ഷപ്പെടാനും ശ്രമിച്ചു'

 


ADVERTISEMENT

കണ്ണൂര്‍ : (www.kvartha.com) മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ രണ്ടുപേര്‍ സ്‌റ്റേഷനില്‍ അക്രമാസക്തരായതായി പൊലീസ്. കണ്ണൂർ ജില്ലയിലെ അശ്റഫ് എന്ന ഞൊണ്ടി അശ്റഫ് (50), പി എ അമന്‍ (22) എന്നിവരാണ് ലഹരി ഉപയോഗിച്ചതിനാല്‍ ലക്കുകെട്ട് സ്‌റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവര്‍ ദേഹത്ത് സ്വയം പരുക്കേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ പൊലീസുകാര്‍ ബലമായി തടയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
                        
Arrested | 'മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റിലായ പ്രതികള്‍ സ്റ്റേഷനിൽ അക്രമാസക്തരായി; ഓടിരക്ഷപ്പെടാനും ശ്രമിച്ചു'

'ഏറെ നേരം സ്‌റ്റേഷനില്‍ നിന്നും ബഹളമുണ്ടാക്കിയ ഇരുവരെയും പൊലീസ് ഏറെ പണിപ്പെട്ടാണ് ശാന്തരാക്കിയത്. സ്‌റ്റേഷനില്‍ നിന്നും പൊലീസിനെ വെട്ടിച്ചു ഓടിരക്ഷപ്പെടാനും ശ്രമിച്ചു. മീൻ തൊഴിലാളിയാണ് അശ്റഫ്. എന്നാല്‍ ഏറെക്കാലമായി ഇയാള്‍ കടലില്‍ പോകാറില്ല. സ്ഥിരം ലഹരിവില്‍പനയും ഉപയോഗവുമാണ് ഇയാളുടെ തൊഴിൽ', പൊലീസ് പറഞ്ഞു.

പുലര്‍ചെ തലശേരി മീൻ മാര്‍കറ്റിനടുത്തുവെച്ച് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ തലശേരി എസ് ഐ എആര്‍ മനുവിന്റെ നേതൃത്വത്തില്‍ പിടികൂടുകയും ദേഹപരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ 1.3 ഗ്രാം എംഡിഎംഎയും 4500 രൂപയും കണ്ടെത്തുകയായിരുന്നു. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Kannur, Top-Headlines, Arrested, Police, Remanded, Violence, Police-station, Accused, Men arrested by police became violent at the station, says police.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia