Siddique | ഒരുകാലത്ത് ആ ഡയലോഗുകള്‍ പറയാത്ത ഒറ്റമലയാളിയുണ്ടാവില്ല, സ്വര്‍ണതൂലികയില്‍ ചിരിചാലിച്ച സിദ്ദീഖും മറഞ്ഞു
Aug 8, 2023, 22:39 IST
/ ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com) മിമിക്രിയെ ജനകീയമാക്കുകയും അതിന്റെ നര്‍മവും ജീവിത സ്പര്‍ശിയായ അനുഭവങ്ങളും ചലച്ചിത്രഭാഷയിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു ഈ ലോകത്തോട് വിടപറഞ്ഞ സിദ്ദീഖ്. ഇനിയും മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകള്‍ അദ്ദേഹത്തില്‍ നിന്നും വരാനിരിക്കവെയാണ് പിന്‍മടക്കം. ചലച്ചിത്രസംവിധായകരില്‍ യാതൊരു ജാഡയും അഹങ്കാരവും കാണിക്കാതെ നേര്‍മയായി മനുഷ്യരോട് സമഭാവനയോടു ഇടപഴകുന്ന ചലച്ചിത്ര രംഗത്തെ അപൂര്‍വം ചില വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം.
എല്ലാത്തിനെയും പോസറ്റീവായി കാണുന്ന സിദ്ദീഖിന്റെ ശൈലി മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതായിരുന്നു. വളരെ പതുക്കെ സംസാരിക്കുകയും എന്നാല്‍ ആര്‍ജവത്തോടെയും വ്യക്തതയോടെയും കാര്യങ്ങള്‍ തുറന്നുപറയുന്ന സിദ്ദീഖിനെ നാം ചാനലുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ആരും കാണാത്ത ശ്രദ്ധിക്കാത്ത ആംഗിളില്‍ നിന്നും കാര്യങ്ങള്‍ കാണുവാനും പുതുതലമുറയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹമെന്നും ശ്രമിച്ചിരുന്നു.
തളര്‍ത്താനല്ല വളര്‍ത്താനാണ് സിദ്ദീഖ് എപ്പോഴും ശ്രമിച്ചത്. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും കറുത്ത കടല്‍ നീന്തിവന്നു മലയാള ചലച്ചിത്ര ലോകത്ത് സ്വന്തമായി ഒരു ഇരിപ്പിടം നേടിയതുകൊണ്ടാവാം അദ്ദേഹം തനിക്കുപിന്നാലെ വരുന്നവര്‍ക്കും സഹായഹസ്തം നീട്ടിയത്. വാക്കുകളെ കൊണ്ടു അമ്മാനമാടാനും വ്യത്യസ്ത ഉച്ചാരണത്തിലൂടെ പോലും ഹാസ്യം സൃഷ്ടിക്കാനും അത്തരം കൊച്ചു കൊച്ചു സന്ദര്‍ഭങ്ങള്‍ സിനിമയില്‍ മിഴിവോടെ ചിത്രീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കൊച്ചിന്‍ കലാഭവന്റെ മിമിക്രി വേദിയില്‍ തിളങ്ങി നില്‍ക്കെയാണ് സിദ്ദീഖിന്റെ സിനിമാപ്രവേശം. പ്രിയ സുഹൃത്ത് ലാലിനൊപ്പം സംവിധായകന്‍ ഫാസിലിന്റെ സഹസംവിധായകരായി തുടക്കം. ഇരുവരും ചേര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986) എന്ന ചിത്രത്തിന് തിരക്കഥയും നാടോടിക്കാറ്റ് (1987) സിനിമക്ക് കഥയുമെഴുതി.
സിദ്ദീഖ് ലാല്‍ സംവിധായക കൂട്ടുകെട്ടിലെ ആദ്യസിനിമ റാംജി റാവു സ്പീക്കിങ് (1989) വമ്പന്‍ വിജയമായി. പിന്നീട്, ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ് നാം കോളനി, കാബൂളിവാല എന്നിവയിലും വിജയമാവര്‍ത്തിച്ചു. ലാലുമായി വഴിപിരിഞ്ഞശേഷം ഹിറ്റ് ലര്‍ (1996) സിനിമയിലൂടെ സിദ്ദീഖ് സ്വതന്ത്ര സംവിധായകനായി.
തുടര്‍ന്ന് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി എന്നീ ചിത്രങ്ങള്‍. ബിഗ് ബ്രദര്‍ (2020) ആണ് അവസാന സിനിമ. സിദ്ദീഖിന്റെ സംവിധാനത്തില്‍ ബോഡി ഗാര്‍ഡ് ഹിന്ദിയിലും തമിഴിലും റീമേക് ചെയ്തു. ഫ്രണ്ട് സിനും ക്രോണിക് ബാച്ചിലറിനും തമിഴ് പതിപ്പുകളുണ്ടായി. മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ്, കിങ് ലയര്‍ എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഫിംഗര്‍പ്രിന്റ് എന്ന ചിത്രത്തിന് തിരക്കഥയും അയാള്‍ കഥയെഴുതുകയാണ് ചിത്രത്തിന് കഥയുമെഴുതി.
പത്തോളം ചിത്രങ്ങളില്‍ ചെറിയ വേഷവും അഭിനയിച്ചു. രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ചു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകനും വിധികര്‍ത്താവുമായിരുന്നിട്ടുണ്ട്. ഗോഡ് ഫാദര്‍ സിനിമക്ക് ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പുറമെ ക്രിടിക്‌സ് അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവയും നേടി.
കൊച്ചിന്‍ കലാഭവന്‍ 1981 ല്‍ ആദ്യമായി വേദിയില്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡില്‍ പങ്കെടുത്ത ആറു കലാകാരന്മാരില്‍ ഒരാളാണ്. മിമിക്രിയെ പ്രൊഫഷണലായി ചിട്ടപ്പെടുത്തി ജനപ്രിയമാക്കുന്നതില്‍ സിദ്ദീഖ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
എല്ലാത്തിനെയും പോസറ്റീവായി കാണുന്ന സിദ്ദീഖിന്റെ ശൈലി മനുഷ്യരെ ചേര്‍ത്തുപിടിക്കുന്നതായിരുന്നു. വളരെ പതുക്കെ സംസാരിക്കുകയും എന്നാല്‍ ആര്‍ജവത്തോടെയും വ്യക്തതയോടെയും കാര്യങ്ങള്‍ തുറന്നുപറയുന്ന സിദ്ദീഖിനെ നാം ചാനലുകളില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ആരും കാണാത്ത ശ്രദ്ധിക്കാത്ത ആംഗിളില്‍ നിന്നും കാര്യങ്ങള്‍ കാണുവാനും പുതുതലമുറയെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹമെന്നും ശ്രമിച്ചിരുന്നു.
തളര്‍ത്താനല്ല വളര്‍ത്താനാണ് സിദ്ദീഖ് എപ്പോഴും ശ്രമിച്ചത്. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും കറുത്ത കടല്‍ നീന്തിവന്നു മലയാള ചലച്ചിത്ര ലോകത്ത് സ്വന്തമായി ഒരു ഇരിപ്പിടം നേടിയതുകൊണ്ടാവാം അദ്ദേഹം തനിക്കുപിന്നാലെ വരുന്നവര്‍ക്കും സഹായഹസ്തം നീട്ടിയത്. വാക്കുകളെ കൊണ്ടു അമ്മാനമാടാനും വ്യത്യസ്ത ഉച്ചാരണത്തിലൂടെ പോലും ഹാസ്യം സൃഷ്ടിക്കാനും അത്തരം കൊച്ചു കൊച്ചു സന്ദര്‍ഭങ്ങള്‍ സിനിമയില്‍ മിഴിവോടെ ചിത്രീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കൊച്ചിന്‍ കലാഭവന്റെ മിമിക്രി വേദിയില്‍ തിളങ്ങി നില്‍ക്കെയാണ് സിദ്ദീഖിന്റെ സിനിമാപ്രവേശം. പ്രിയ സുഹൃത്ത് ലാലിനൊപ്പം സംവിധായകന്‍ ഫാസിലിന്റെ സഹസംവിധായകരായി തുടക്കം. ഇരുവരും ചേര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ (1986) എന്ന ചിത്രത്തിന് തിരക്കഥയും നാടോടിക്കാറ്റ് (1987) സിനിമക്ക് കഥയുമെഴുതി.
സിദ്ദീഖ് ലാല്‍ സംവിധായക കൂട്ടുകെട്ടിലെ ആദ്യസിനിമ റാംജി റാവു സ്പീക്കിങ് (1989) വമ്പന്‍ വിജയമായി. പിന്നീട്, ഇന്‍ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ് നാം കോളനി, കാബൂളിവാല എന്നിവയിലും വിജയമാവര്‍ത്തിച്ചു. ലാലുമായി വഴിപിരിഞ്ഞശേഷം ഹിറ്റ് ലര്‍ (1996) സിനിമയിലൂടെ സിദ്ദീഖ് സ്വതന്ത്ര സംവിധായകനായി.
തുടര്‍ന്ന് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി എന്നീ ചിത്രങ്ങള്‍. ബിഗ് ബ്രദര്‍ (2020) ആണ് അവസാന സിനിമ. സിദ്ദീഖിന്റെ സംവിധാനത്തില്‍ ബോഡി ഗാര്‍ഡ് ഹിന്ദിയിലും തമിഴിലും റീമേക് ചെയ്തു. ഫ്രണ്ട് സിനും ക്രോണിക് ബാച്ചിലറിനും തമിഴ് പതിപ്പുകളുണ്ടായി. മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിങ്, കിങ് ലയര്‍ എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഫിംഗര്‍പ്രിന്റ് എന്ന ചിത്രത്തിന് തിരക്കഥയും അയാള്‍ കഥയെഴുതുകയാണ് ചിത്രത്തിന് കഥയുമെഴുതി.
കൊച്ചിന്‍ കലാഭവന്‍ 1981 ല്‍ ആദ്യമായി വേദിയില്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡില്‍ പങ്കെടുത്ത ആറു കലാകാരന്മാരില്‍ ഒരാളാണ്. മിമിക്രിയെ പ്രൊഫഷണലായി ചിട്ടപ്പെടുത്തി ജനപ്രിയമാക്കുന്നതില്‍ സിദ്ദീഖ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Keywords: Memories of Director Siddique, Kannur, News, Obituary, Dead, Mimicry, Script Writer, Kochin Kalabhavan, Director Lal, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.