Book Released | അടിയന്തിരാവസ്ഥ കാലത്തെ കണ്ണൂരിലെ പോരാട്ടവും ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പെടുത്തി തയാറാക്കിയ പുസ്തക പ്രകാശനവും പീഡിത സംഗമവും നടന്നു

 


കണ്ണൂര്‍: (KVARTHA) അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന കണ്ണൂരിലെ പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പെടുത്തി തയാറാക്കിയ 'പോരാട്ടവീര്യത്തിന്റെ കണ്ണൂര്‍ ഓര്‍മകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും അടിയന്തരാവസ്ഥ പീഡിത കുടുംബ സംഗമവും കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ (സ്വര്‍ഗീയ കടച്ചി കണ്ണന്‍ നഗര്‍) നടന്നു.

Book Released | അടിയന്തിരാവസ്ഥ കാലത്തെ കണ്ണൂരിലെ പോരാട്ടവും ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പെടുത്തി തയാറാക്കിയ പുസ്തക പ്രകാശനവും പീഡിത സംഗമവും നടന്നു

ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്റെ അധ്യക്ഷതയില്‍ റിപോര്‍ടര്‍ ടിവി കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വതി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ആര്‍ എസ് എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി ചന്ദ്രശേഖരന്‍ പുസ്തകം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥ പീഡിത കുടുംബ സംഗമം ആര്‍ എസ് എസ് പ്രാന്ത സംഘചാലക് അഡ്വ കെ കെ ബാലറാം ഉദ്ഘാടനം ചെയ്തു. പ്രാന്ത പ്രചാരക് എസ് സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന ജെനറല്‍ സെക്രടറി ആര്‍ മോഹനന്‍ വിഷയാവതരണം നടത്തി.

അസോസിയേഷന്‍ ജില്ലാ അധ്യക്ഷന്‍ കെ എന്‍ നാരായണന്‍ ശ്രദ്ധാഞ്ജലി നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ ദാമോദരന്‍ പുസ്തക പരിചയം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി രവീന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ശിവദാസന്‍ സമാപന ചടങ്ങില്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രടറി കെ കെ വിനോദ് കുമാര്‍ സ്വാഗതവും സെക്രടറി യു മോഹന്‍ദാസ് നന്ദിയും പറഞ്ഞു.

Keywords:  Meeting of victims held and book released which included struggle, history and experiences of Kannur during Emergency, Kannur, News, Book Released, Inauguration, Emergency, Family Meet, Politics, C K Padmanabhan, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia