ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.05.2016) പ്രതിപക്ഷനേതാവിനെ കണ്ടെത്താന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗം മെയ് 29 നു ചേരും. ഞായറാഴ്ച രാവിലെ 11മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം നടക്കുക.
ഷീലാ ദീക്ഷിത്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവര്‍ ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നേതൃസ്ഥാനത്തേക്ക് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തലക്ക് നറുക്ക് വീഴാനാണ് സാധ്യത.
യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ഇനി മുന്നണിയെ നയിക്കാന്‍ താനില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. നിയമസഭാ കക്ഷിയോഗത്തില്‍ തര്‍ക്കമുണ്ടാകാന്‍ പാടില്ലെന്നും പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടുന്നത്.
Keywords: Meeting of Congress MLAs on May 29, Niyamasabha, Thiruvananthapuram, KPCC, Oommen Chandy, Ramesh Chennithala, Election-2016, UDF, Conference, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

