World Record | 24 മണിക്കൂറിനുള്ളിൽ 81 ഓൺലൈൻ കോഴ്‌സുകളുടെ സർടിഫികറ്റുകൾ; ലോക റെകോർഡ് കുറിച്ച് മലയാളി വനിത രഹ്‌ന ശാജഹാൻ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) 24 മണിക്കൂറിനുള്ളിൽ 81 കോഴ്‌സുകളുടെ സർടിഫികറ്റുകൾ നേടി ലോക റെകോർഡ് കുറിച്ച് മലയാളി വനിത. കോട്ടയം ജില്ലയിലെ ഇല്ലിക്കൽ സ്വദേശിയായ രഹ്‌ന ശാജഹാനാണ് ഓൺലൈൻ പഠനത്തിലൂടെ ഇന്റർനാഷണൽ ബുക് ഓഫ് റെകോർഡ്സിൽ അപൂർവ നേട്ടത്തിന് ഉടമയായത്. കണക്കുകൾ വെച്ച് നോക്കിയാൽ, ഓരോ മിനിറ്റിലും ശരാശരി മൂന്നിലധികം സർടിഫികറ്റുകൾ രഹ്‌ന നേടിയിട്ടുണ്ട്. നേരത്തെ ഈ ലോക റെക്കോർഡ് ഒരു ദിവസം 75 സർടിഫികറ്റുകൾ നേടിയതായിരുന്നു.
                     
World Record | 24 മണിക്കൂറിനുള്ളിൽ 81 ഓൺലൈൻ കോഴ്‌സുകളുടെ സർടിഫികറ്റുകൾ; ലോക റെകോർഡ് കുറിച്ച് മലയാളി വനിത രഹ്‌ന ശാജഹാൻ

രഹ്‌ന ഡെൽഹി ജാമിയ മില്ലിയ ഇസ്ലാമിയയിൽ നിന്ന് എം കോം ബിരുദം നേടണമെന്ന് ആഗ്രഹിക്കുകയും ഇതിനായി പ്രവേശന പരീക്ഷ എഴുതിയെങ്കിലും മാർക് കുറവായതിനാൽ പ്രവേശനം നേടാനായില്ല. ഇതിനുശേഷം രഹ്‌ന കടുത്ത നിരാശയിലായിരുന്നെങ്കിലും ധൈര്യം കൈവിട്ടില്ല. തുടർന്ന് 25 കാരിയായ രഹ്‌ന രണ്ട് പിജി കോഴ്‌സുകളിൽ ഓൺലൈൻ അഡ്മിഷൻ എടുത്തു. സോഷ്യൽ വർകിൽ മാസ്റ്റേഴ്‌സിന് പുറമെ, കൗൺസിലിങ്ങിലും ഗൈഡൻസിലും ഡിപ്ലോമ നേടാനും രഹ്‌ന പ്രവേശനം നേടി.           
World Record | 24 മണിക്കൂറിനുള്ളിൽ 81 ഓൺലൈൻ കോഴ്‌സുകളുടെ സർടിഫികറ്റുകൾ; ലോക റെകോർഡ് കുറിച്ച് മലയാളി വനിത രഹ്‌ന ശാജഹാൻ

ഇതുകൂടാതെ മാനജ്മെന്റ് പഠിക്കാനും രഹ്ന ആഗ്രഹിച്ചിരുന്നു. കോമൺ എൻട്രൻസ് ടെസ്റ്റിന് (ക്യാറ്റ്) തയ്യാറെടുത്ത ശേഷം, ക്യാറ്റ് പരീക്ഷയും വിജയിച്ചു. ജാമിയ മില്ലിയ ഇസ്ലാമിയയിൽ എംബിഎ പ്രോഗ്രാമിൽ പ്രവേശനം നേടി. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഓൺലൈൻ സർടിഫികറ്റുകൾ നേടി ലോക റെകോർഡ് കുറിക്കുന്ന തരത്തിലായിരുന്നു പഠനത്തോടുള്ള രഹ്നയുടെ ആവേശം.
          
രഹ്‌നയ്ക്ക് പ്രചോദനമായത് സഹോദരി നെഹ്‌ലയാണ്. ഡെൽഹിയിലെ ലേഡി ശ്രീറാം കോളജിൽ നിന്ന് ഓപറേഷണൽ റിസർചിൽ ബിരുദാനന്തര ബിരുദം നേടിയ നെഹ്‌ല ഇപ്പോൾ ലൻഡനിൽ ജോലി ചെയ്യുകയാണ്. പിതാവ് ശാജഹാനും മാതാവ് സി എം റാഫിതും ഭർത്താവ് ഇബ്രാഹിം റിയാസും അടങ്ങുന്നതാണ് രഹ് നയുടെ കുടുംബം. ഭർത്താവ് ഐടി എൻജിനീയറാണ്.

(Courtesy - NDTV)

ഈ വാർത്ത കൂടി വായിക്കൂ:
സയനൈഡിനേക്കാള്‍ മാരകവിഷമുള്ള മീൻ; പഫർഫിഷുമായി കളിച്ചയാൾക്ക് സംഭവിച്ചത്! വൈറൽ വീഡിയോ കാണാം

Keywords: Meet Rehna Shahjahan of Kerala, who achieved 81 certificates in 24 hours, Kottayam, Kerala, News,Top-Headlines,Latest-News,Certificate,Online,Delhi.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia