SWISS-TOWER 24/07/2023

Controversy | 'ഇവള്‍ക്കിതൊക്കെ മതി'; മീരാ നന്ദന്റെ ഭാവിവരനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) പുതുവര്‍ഷത്തിന്റെ ഭാഗമായാണ് ഭാവിവരന്‍ ശ്രീജുവിനൊപ്പമുള്ള ചിത്രം മീരാ നന്ദന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ പോസ്റ്റില്‍ വന്‍ സൈബര്‍ ആക്രമണം നടക്കുകയാണ്. ലന്‍ഡന്‍ ടവര്‍ ബ്രിഡ്ജില്‍ നിന്നുമുള്ളതാണ് ഫോടോകള്‍. ഒപ്പം '2024 നിങ്ങള്‍ക്കായി തയ്യാറാണ്. പുതുവത്സരാശംസകള്‍', എന്നും താരം കുറിച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റ് വന്നതിന് പിന്നാലെ കമന്റുകളുമായി ധാരാളം പേര്‍ രംഗത്തെത്തി. അതില്‍ അതികവും പുതുവര്‍ഷ ആശംസകളെക്കാള്‍ ഉപരി അധിക്ഷേപ കമന്റുകളാണ് ഏറെയും. 'പൈസ മുഖ്യം ബിഗിലേ, ഇവള്‍ക്കിതൊക്കെ മതി, എന്തായാലും നിങ്ങളുടെ ലൈഫാണിത്. എന്‍ജോയ്, തക്കാളി പെട്ടിക്ക് ഗോതറേജിന്റെ പൂട്ടോ, ഇനിയൊരു കല്യാണ നാടകത്തിന്റെ ആവശ്യമുണ്ടോ, ബംഗാളി എഡിറ്റ് ചെയ്ത ഫോടോയാണോ, പൊട്ടനെ പോലത്തെ ചെങ്ങായിന്റെ ആ നോട്ടം, വിവാഹ ശേഷമുള്ള ഡിവോഴ്‌സ് വാര്‍ത്തക്കായി കട്ട വെയ്റ്റിംഗ്, അയ്യോ ബാഡ് സെലക്ഷന്‍ പറയാതെ വയ്യ', എന്നിങ്ങനെയാണ് മോശം കമന്റുകള്‍.

അതേസമയം, ഇത്തരം കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 'ഇത്രമാത്രം എന്തിനാണ് ആയാളെ ബോഡി ഷെയ്മിം?ഗ് നടത്തുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ പേഴ്‌സണാലിറ്റിയും കാരക്ടറും ഉണ്ട്, മഞ്ഞപ്പിത്തം ഉള്ളവര്‍ക്ക് എല്ലാം മഞ്ഞ ആയേ തോന്നു. പൊട്ടന്മാര്‍ക്ക് കാണുന്നവരെയെല്ലാം പെട്ടനായെ തോന്നു. അത് സ്വാഭാവികം, കമന്റുകള്‍ കണ്ടാലറിയാം മലയാളികളുടെ സംസ്‌കാരം', എന്നിങ്ങനെയാണ് ആ കമന്റുകള്‍.


Controversy | 'ഇവള്‍ക്കിതൊക്കെ മതി'; മീരാ നന്ദന്റെ ഭാവിവരനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍

 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നടി മീരാ നന്ദന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. അതേസമയം, ഒരുവര്‍ഷം കഴിഞ്ഞേ തങ്ങളുടെ വിവാഹം കാണുള്ളൂവെന്നാണ് മീരാ നന്ദന്‍ നേരത്തെ പറഞ്ഞത്. ലന്‍ഡനില്‍ ജനിച്ച് വളര്‍ന്ന ആളാണ് ശ്രീജു. ടെന്‍ഷന്‍ ആയിട്ടുള്ള കാര്യങ്ങളെ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന ആളാണ് ശ്രീജുവെന്നും അതാണ് തന്നെ ആകര്‍ഷിച്ചതെന്നും മീരാ നന്ദന്‍ പറഞ്ഞിരുന്നു.

പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ചിത്രങ്ങളും മീരാ നന്ദന്‍ പങ്കുവച്ചിരുന്നു. ശ്രീജുവുമൊത്തുള്ള ചിത്രങ്ങള്‍ നടി എപ്പോള്‍ പങ്കുവച്ചാലും വന്‍ തോതില്‍ മോശം കമന്റുകള്‍ വരാറുണ്ട്. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും.


Keywords:
News, Kerala, Kerala-News, Kochi-News, Entertainment-News, Meera Nandan, Fiancé, Receives, Deplorable, Body-Shaming, Cyber Attacks, Comments, Instagram, Meera Nandan's fiancé receives deplorable body-shaming.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia