അവിഹിതം തുടരാന്‍ അമ്മ മകളെ കാമുകന് വിവാഹം ചെയ്തുകൊടുക്കാന്‍ വരെ ആലോചിച്ചു, ബന്ധം ചോദ്യം ചെയ്ത 16കാരിയായ മകളെ കഴുത്തുമുറുക്കി കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

 


തിരുവനന്തപുരം:(www.kvartha.com 04/07/2019) കിളിമാനൂരില്‍ കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്ത 16 വയസുകാരിയായ മകളെ അമ്മ കഴുത്ത് മുറുക്കിക്കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കാമുകനായ അനീഷുമായുള്ള തന്റെ ബന്ധം തുടരാന്‍ മകള്‍ മീരയെ അയാള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കാനും താന്‍ ആലോചിച്ചിരുന്നതായാണ് കേസില്‍ അറസ്റ്റിലായ മഞ്ജുഷ പോലീസിനോട് വെളിപ്പെടുത്തിയത്.

അവിഹിതം തുടരാന്‍ അമ്മ മകളെ കാമുകന് വിവാഹം ചെയ്തുകൊടുക്കാന്‍ വരെ ആലോചിച്ചു, ബന്ധം ചോദ്യം ചെയ്ത 16കാരിയായ മകളെ കഴുത്തുമുറുക്കി കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

പ്രായപൂര്‍ത്തിയായ ശേഷം മീരയെ അനീഷിന് വിവാഹം ചെയ്ത് കൊടുത്താല്‍ അവര്‍ക്കൊപ്പം കഴിയാമെന്നും താനും അനീഷുമായുള്ള ബന്ധം രഹസ്യമായി തുടരാമെന്നുമായിരുന്നു മഞ്ജുഷയുടെ കണക്കുകൂട്ടല്‍. എന്നാല്‍ അമ്മയും അനീഷുമായുള്ള അടുപ്പം ഇഷ്ടമില്ലാതിരുന്ന മീര ഇക്കാര്യം ചോദ്യം ചെയ്യുകയും അനീഷ് വീട്ടില്‍ വന്നുപോകുന്നത് എതിര്‍ക്കുകയും ചെയ്തിരുന്നു.

സംഭവദിവസം അനീഷ് വീട്ടിലെത്തിയത് മീര എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കള്ളം പറഞ്ഞ് മകളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അനീഷുമായുള്ള ബന്ധം തുടരുന്നതിനെ മകള്‍ ശക്തമായി എതിരത്തതോടെ പക തോന്നിയ മഞ്ജുഷ അവസരം കിട്ടിയപ്പോള്‍ മീരയെ വകവരുത്തുകയായിരുന്നു.

മീരയുടെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ മീര മരിച്ചെന്ന് കരുതി ബൈക്കില്‍ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിനുപയോഗിച്ച ഷാളുമായാണ് ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോയത്. പിന്നീട് തെളിവെടുപ്പില്‍ നാഗര്‍ കോവിലിന് സമീപം ഉപേക്ഷിച്ച ഷാള്‍ പോലീസ് കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Murder case, Arrested, Mother, Police, Meera murder case: New reveals by accused mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia