Actress Meera Jasmine | സഹായി രാധയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മീര ജാസ്മിന്
Jun 28, 2022, 22:04 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ഒരിടവേളക്ക് ശേഷം സത്യന് അന്തിക്കാട് ചിത്രം 'മകളി'ല്‍ ജയറാമിന്റെ നായികയായി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കയാണ് നടി മീരാ ജാസ്മിന്. ശാലീനത തുളുമ്പുന്ന മീരയെ എന്നും മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. സിനിമയില്‍ വീണ്ടും ചുവടുറപ്പിച്ചതോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അകൗണ്ട് തുടങ്ങുകയും ചെയ്തു.
വിദേശരാജ്യങ്ങള്‍ സന്ദര്ശിക്കുമ്പോഴെടുത്ത ചിത്രങ്ങളും ഫോടോഷൂടില് നിന്നുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ള മീര താന്‍ അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളും പോസ്റ്റ് ചെയ്യാറുണ്ട്.
ഇത്തവണ തന്റെ സഹായി രാധയോടൊപ്പമുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചത്. 'എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്നേഹത്തിന്റേയും ഊഷ്മളതയുടേയും അനുകമ്പയുടേയും നിസ്വാര്ഥതയുടേയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ' എന്ന കുറിപ്പോടെ അവരെ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളാണ് മീര പങ്കുവെച്ചത്.
വര്‍ഷങ്ങളായി മീരയോടൊപ്പം രാധയുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. മീരയെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും കാരണം ഇതൊക്കെയാണ് എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
കഴിഞ്ഞ ദിവസം സ്കൂള്‍കാല ഓര്‍മകള്‍ പങ്കുവെച്ചുള്ള ചിത്രങ്ങളും മീര പോസ്റ്റ് ചെയ്തിരുന്നു. തിരുവല്ല മാര്‍തോമാ റസിഡന്‍ഷ്യല്‍ സ്കൂളിലെ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇവ. സ്കൂളിന്റെ മുന്നില്‍ നിന്നെടുത്ത ഫോടോയും കൂട്ടുകാരികള്‍ക്കൊപ്പം കൂള്‍ ഡ്രിങ്ക് കുടിക്കുന്ന ചിത്രവുമാണ് മീര പോസ്റ്റ് ചെയ്തത്. ജാസൂവിന്റെ വെള്ളിയാഴ്ചകള്‍ ഇങ്ങനെയാണ് എന്നും താരം കുറിച്ചിരുന്നു.
Keywords: Meera Jasmine shares photos with employee Radha, Kochi, News, Actress, Instagram, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

