Meenakshi Dileep | 'തിത്ലി' എന്ന ഗാനത്തിന് മനോഹരമായി ചുവടുകള്‍ വച്ച് മീനാക്ഷി ദിലീപ്; നൃത്തം ചെയ്യുന്നത് അതീവ മെയ് വഴക്കത്തോടെയെന്നും, സിനിമയില്‍ എപ്പോഴാണ് അരങ്ങേറ്റം കുറിക്കുക എന്നും ആരാധകര്‍
കൊച്ചി:(KVARTHA) നടന്‍ ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷിയെ(Meenakshi) എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ മീനാക്ഷി ഇടുന്ന ഓരോ പോസ്റ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബവും കൂട്ടുകാരും ഒപ്പമുള്ള ചിത്രങ്ങള്‍ കൂടാതെ ഡാന്‍സ് വീഡിയോകളും മീനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ശാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്സ്പ്രസിലെ 'തിത്ലി'(Titli) എന്ന ഗാനത്തിന് മനോഹരമായി നൃത്തച്ചുവടുകള്‍ വെച്ചുള്ള തന്റെ വീഡിയോ ആണ് മീനാക്ഷി ഇത്തവണ പങ്കുവച്ചത്. ദീപിക പദുക്കോണും ശാരൂഖും തകര്‍ത്തഭിനയിച്ച നൃത്തരംഗത്തിനാണ് താരപുത്രി ചുവടുകള്‍ വച്ചത്.
ചുവപ്പ് നിറത്തിലുള്ള കുര്‍ത്തയും കറുപ്പ് ലെഗ്ഗിങ്സുമായിരുന്നു മീനാക്ഷിയുടെ ഔട് ഫിറ്റ് (Outfit). മീനാക്ഷി പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചത്. അതീവ മെയ് വഴക്കത്തോടെയാണ് നൃത്തം ചെയ്യുന്നതെന്നും സിനിമയില്‍ എപ്പോഴാണ് അരങ്ങേറ്റം കുറിക്കുക എന്നുമെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.
മിനി മഞ്ജു ചേച്ചി, സൂപര്‍ ഡാന്‍സര്‍ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. അഭിനയത്തില്‍ എന്നതു പോലെ തന്നെ നൃത്തത്തിലും തിളങ്ങി നിന്ന താരമാണ് മഞ്ജു വാര്യര്‍. ചെന്നൈയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷിക്ക് അഭിനയത്തോടല്ല ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് താല്‍പര്യമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.
നേരത്തെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ വൈറലായിരുന്നു. ബാല്യകാല സുഹൃത്തായ ആഇശ നാദിര്‍ശയുടെ റിസപ്ഷന് നടി നമിത പ്രമോദിനൊപ്പം ചെയ്ത മീനാക്ഷിയുടെ നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അടുത്തിടെ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തിലും മീനാക്ഷി പങ്കെടുത്തിരുന്നു. ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് താരപുത്രി കുടുംബത്തിനൊപ്പം എത്തിയത്. ഗ്രേ നിറത്തിലുള്ള ലെഹങ്കയായിരുന്നു റിസപ്ഷന് ധരിച്ചത്. ഇതിന്റെ ചിത്രങ്ങളും മീനാക്ഷി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.