SWISS-TOWER 24/07/2023

Investigation | തിരുവനന്തപുരം മെഡികല്‍ കോളജ് ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയെന്ന സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മെഡികല്‍ കോളജ് ഫാര്‍മസിയില്‍ നിന്നും രോഗിക്ക് മരുന്ന് മാറി നല്‍കിയെന്ന് ഉന്നയിക്കപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Investigation | തിരുവനന്തപുരം മെഡികല്‍ കോളജ് ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയെന്ന സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്


ഫാര്‍മസിയില്‍ നിന്നും വാതത്തിനുള്ള മരുന്നിനു പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയതെന്നാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റിലാണ് 18 വയസ്സുകാരി ആശുപത്രി ഒപിയില്‍ ചെന്ന് ഡോക്ടറെ കണ്ടത്. എന്നാല്‍, ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു.

പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന കാര്യം അറിയുന്നത്. 45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്. ഗുരുതരമായ സന്ധിവേദനയും ഛര്‍ദിയും അടക്കം അനുഭവപ്പെടുകയും ഞരമ്പുകളില്‍ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.

നില ഗുരുതരമായതോടെ ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അടിയന്തരമായ ഇടപെടല്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. മെഡികല്‍ കോളജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

Keywords:  Medicine change issue: Minister ordered an investigation, Thiruvananthapuram, News, Health Minister, Health, Veena George, Investigation, Medicine change issue, Farmacy, Kerala News.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia