Probe | തൃശൂര്‍ മെഡികല്‍ കോളജില്‍ രോഗിക്ക് മരുന്നുമാറി നല്‍കിയതായി പരാതി; 'ഹെല്‍ത് ടോണികിന് പകരം നല്‍കിയത് ചുമയുടെ മരുന്ന്, 3,200 രൂപ കൈക്കൂലിയും വാങ്ങി'; രോഗി വെന്റിലേറ്ററില്‍
Mar 9, 2023, 12:46 IST
തൃശൂര്‍: (www.kvartha.com) തൃശൂര്‍ മെഡികല്‍ കോളജില്‍ രോഗിക്ക് മരുന്നുമാറി നല്‍കിയതായി പരാതി. സംഭവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലുള്ള രോഗി ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്നു. ചാലക്കുടി പോട്ട സ്വദേശി അമലിനെ (25)യാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഹെല്‍ത് ടോണികിന് പകരം അലര്‍ജിയുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നല്‍കിയത്. മികച്ച ചികിത്സയ്ക്ക് ഡോക്ടര്‍ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ മെഡികല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായമായ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിന്റിങ് തൊഴിലാളിയായ അമല്‍. ബൈക് അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ ഒടിഞ്ഞ് ഒരു മാസമായി മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനാല്‍ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അമല്‍.
ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡികല്‍ ഷോപില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായത്. ഡോക്ടര്‍ എഴുതി നല്കിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതര്‍ നല്‍കുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റര്‍ സഹായമുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറിപ്പിലെ എഴുത്ത് മനസ്സിലായില്ലെന്ന കാരണം പറഞ്ഞ് മരുന്നുകുറിച്ച ഡോക്ടറില്‍ കുറ്റംചുമത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ന്യായവില മെഡികല്‍ ഷോപ് അധികൃതര്‍ നടത്തിയത്. മരുന്ന് മാറി നല്കിയ വിവരമറിഞ്ഞെത്തിയ ഡോക്ടര്‍ ഷോപ് ചുമതലക്കാരനെ വാര്‍ഡില്‍ വിളിച്ചുവരുത്തി ശാസിച്ചു. തുടര്‍ന്ന് നടത്തിപ്പുകാരന് മണിയെ കണ്ട് തെറ്റുസമ്മതിച്ച് പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് മണി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തെറ്റി മരുന്ന് നല്കിയെന്നു സമ്മതിക്കുന്ന ആശുപത്രി അധികൃതര്‍ ഈ മരുന്ന് കഴിച്ചതുകൊണ്ടല്ല ആരോഗ്യനില വഷളായതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും പരാതിയില്‍ പറയുന്നു.
Keywords: Medicine change in medical college; Patient is in critical condition, Thrissur, News, Complaint, Police, Probe, Hospital, Kerala.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഹെല്‍ത് ടോണികിന് പകരം അലര്‍ജിയുള്ള ചുമയുടെ മരുന്നാണ് രോഗിക്ക് നല്‍കിയത്. മികച്ച ചികിത്സയ്ക്ക് ഡോക്ടര്‍ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ മെഡികല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായമായ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് പെയിന്റിങ് തൊഴിലാളിയായ അമല്‍. ബൈക് അപകടത്തെ തുടര്‍ന്ന് കൈകാലുകള്‍ ഒടിഞ്ഞ് ഒരു മാസമായി മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനാല്‍ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അമല്‍.
ആശുപത്രിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില മെഡികല്‍ ഷോപില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായത്. ഡോക്ടര്‍ എഴുതി നല്കിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതര്‍ നല്‍കുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്റെ ലക്ഷണം കണ്ടതോടെ വെന്റിലേറ്റര്‍ സഹായമുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്ക് മണി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തെറ്റി മരുന്ന് നല്കിയെന്നു സമ്മതിക്കുന്ന ആശുപത്രി അധികൃതര്‍ ഈ മരുന്ന് കഴിച്ചതുകൊണ്ടല്ല ആരോഗ്യനില വഷളായതെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും പരാതിയില്‍ പറയുന്നു.
Keywords: Medicine change in medical college; Patient is in critical condition, Thrissur, News, Complaint, Police, Probe, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.