Found Dead | മെഡികല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; 'ആത്മഹത്യാ കുറിപ്പില്‍ 3 അധ്യാപകരുടെ പേരുകള്‍'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) മെഡികല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കന്യാകുമാരി കുലശേഖരത്തെ മെഡികല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യാണ് മരിച്ചത്. വിദ്യാര്‍ഥിനിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പെണ്‍കുട്ടി ക്ലാസില്‍ പോയിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കഴിയുകയായിരുന്നു. രാത്രി മറ്റുവിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോഴാണ് സുകൃതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം. 

Found Dead | മെഡികല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; 'ആത്മഹത്യാ കുറിപ്പില്‍ 3 അധ്യാപകരുടെ പേരുകള്‍'

പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ വിദ്യാര്‍ഥിനി മൂന്ന് അധ്യാപകരുടെ പേരുകള്‍ എഴുതിയിട്ടുണ്ടെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. മൃതദേഹം നാഗര്‍കോവിലിലെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Medical Student Found Dead in Hostal Room, Thiruvananthapuram, News, Medical Student, Found Dead, Hostal, Allegation, Suicide Letter, Teachers, Kerala News.  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia